'പണം നൽകിയത് അഖിൽ മാത്യുവിന് തന്നെ'; ഫോട്ടോ തിരിച്ചറിഞ്ഞ് പരാതിക്കാരൻ ഹരിദാസൻ

അഖിൽ മാത്യുവിന്റെ ഫോട്ടോ കണ്ട ഹരിദാസൻ ഇയാളെ തിരിച്ചറിയുകയായിരുന്നു.

dot image

മലപ്പുറം: പണം നൽകിയത് ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം അഖിൽ മാത്യുവിന് തന്നെയെന്ന് സ്ഥിരീകരിച്ച് പരാതിക്കാരൻ ഹരിദാസൻ. റിപ്പോർട്ടർ ടിവിയോടാണ് ഹരിദാസൻ ഇക്കാര്യം സ്ഥിരീകരിച്ചത്. അഖിൽ മാത്യുവിന്റെ ഫോട്ടോ കണ്ട ഹരിദാസൻ ഇയാളെ തിരിച്ചറിയുകയായിരുന്നു.

മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായ അഖിൽ മാത്യുവും ഇടനിലക്കാരനായ അഖിൽ സജീവും ചേർന്ന് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയുമായാണ് മലപ്പുറം സ്വദേശിയായ ഹരിദാസന് കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. ഹരിദാസന്റെ മകന്റെ ഭാര്യയ്ക്ക് ആയുഷ് മിഷന് കീഴിൽ ഹോമിയോ മെഡിക്കൽ ഓഫീസറായി ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയതെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.

75000 രൂപ അഖിൽ സജീവും ഒരു ലക്ഷം രൂപ അഖിൽ മാത്യുവും വാങ്ങിയെന്നും പരാതിയിൽ പറയുന്നു. 15,00,000 രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. താല്ക്കാലിക നിയമനത്തിന് അഞ്ച് ലക്ഷം രൂപയും സ്ഥിരപ്പെടുത്തുന്നതിന് 10 ലക്ഷം രൂപയും ചേര്ത്താണ് 15 ലക്ഷം ആവശ്യപ്പെട്ടത്. ഭരണം മാറും മുന്പ് സ്ഥിരപ്പെടുത്തുമെന്ന് ഉറപ്പ് നല്കി. തുക ഗഡുക്കള് ആയി നല്കാനായിരുന്നു നിര്ദേശം.

അഖിൽ മാത്യുവിനെതിരെ പരാതിയുമായി ആരോഗ്യമന്ത്രിയുടെ ഓഫീസിലെത്തിയത് എഐഎസ്എഫ് മലപ്പുറം ജില്ല മുൻ പ്രസിഡൻ്റ് കെ പി ബാസിതാണ്. മെഡിക്കൽ ഓഫീസർ നിയമനത്തിന് ക്കൈക്കൂലി വാങ്ങിയെന്ന പരാതി ഉന്നയിച്ച ഹരിദാസൻ്റെ സുഹൃത്തായ ബാസിത് മന്ത്രിയുടെ പിഎസിനെയാണ് ഇക്കാര്യം ആദ്യം ധരിപ്പിച്ചത്. പണം കൈപ്പറ്റിയ ശേഷം അഖിൽ മാത്യു നേരിൽ കാണാൻ തയാറായില്ലെന്നായിരുന്നു പരാതി. ഇമെയിൽ പകർപ്പ് അടക്കം പ്രൈവറ്റ് സെക്രട്ടറിക്ക് കൈമാറിയിരുന്നു. ഓഗസ്റ്റ് 17നാണ് ബാസിത് മന്ത്രിയുടെ ഓഫീസിൽ എത്തി പരാതി നൽകിയത്.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us