വന്യജീവി ആക്രമണം: ഒമ്പത് വർഷത്തിനിടെ കണ്ണൂരിൽ കൊല്ലപ്പെട്ടത് 21 പേർ

ആറളം ഫാമിൽ മാത്രം 12 പേർ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു
വന്യജീവി ആക്രമണം: ഒമ്പത് വർഷത്തിനിടെ കണ്ണൂരിൽ കൊല്ലപ്പെട്ടത് 21 പേർ
Updated on

കണ്ണൂർ: കാട്ടാനയും കാട്ടുപന്നിയും കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ കണ്ണൂർ ജില്ലയിൽ അപഹരിച്ചത് 21 മനുഷ്യ ജീവനുകളാണ്. ഒമ്പത് വർഷത്തിനിടെ കാട്ടാന ആക്രമണത്തിൽ കണ്ണൂർ ജില്ലയിൽ മാത്രം മരിച്ചത് 19 പേർ. കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് പേരുടേയും ജീവൻ നഷ്ടമായി.

ആറളം ഫാമിൽ മാത്രം 12 പേർ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു. 2014 ഏപ്രിലിൽ ഫാമിലെ ബ്ലോക്ക് 11ൽ താമസിച്ചിരുന്ന ചോമാനിയിൽ മാധവിയാണ് ആറളത്ത് ആനയുടെ ആക്രമണത്തിൽ ഒമ്പത് വർഷത്തിനിടെ ആദ്യമായി കൊല്ലപ്പെടുന്നത്. പിന്നീട് പരമ്പര പോലെ കാട്ടാനയാക്രമണം തുടർന്നു. ഏറ്റവും ഒടുവിലത്തെ മരണമാണ് കഴിഞ്ഞ ദിവസം ഉളിക്കലിലെ ജോസിന്റേത്.

കാട്ടാന ആക്രമണത്തെ പ്രതിരോധിക്കാൻ പലവിധ മാർഗങ്ങൾ ആവിഷ്കരിച്ചെങ്കിലും ഒന്നും ഫലം കാണുന്നില്ല. ആനമതിലും ഫെൻസിംഗും കടന്നു പോലും ആന ജനവാസ മേഖലയിലേക്ക് എത്തുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വന്തം നിലയിൽ പ്രതിരോധ മാർഗങ്ങൾ നടപ്പാക്കുന്നുവെങ്കിലും വനം വകുപ്പുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ അത്തരം പ്രവർത്തനങ്ങൾക്ക് താമസമുണ്ടാക്കുന്നു.

ജീവനുകൾ മാത്രമല്ല കോടികളുടെ കൃഷിനാശവും വന്യമൃഗങ്ങൾ വരുത്തിവെക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തെ കണക്ക് മാത്രം പരിശോധിച്ചാൽ ഏകദേശം 7 കോടിയുടെയെങ്കിലും കൃഷികൾ വന്യമൃഗങ്ങൾ നശിപ്പിച്ചിട്ടുണ്ട്. ചെറുപുഴ മുതൽ കൊട്ടിയൂർ വരെയുള്ള മലയോര ജനതയ്ക്ക് ആവശ്യമായി പറയാൻ ഒന്നേയുള്ളൂ ഇതിനൊരു ശാശ്വത പരിഹാരം കണ്ടെത്തണം.

വന്യജീവി ആക്രമണം: ഒമ്പത് വർഷത്തിനിടെ കണ്ണൂരിൽ കൊല്ലപ്പെട്ടത് 21 പേർ
തുടരുന്ന മനുഷ്യ-വന്യജീവി സംഘര്‍ഷം; പരിഹാരം അനിവാര്യമാകുമ്പോള്‍ പോംവഴി എന്ത്?

Related Stories

No stories found.
logo
Reporter Live
www.reporterlive.com