എഐ ക്യാമറ; അഴിമതി ചൂണ്ടിക്കാട്ടി പ്രതിപക്ഷം നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും

ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിശദമായ വാദം കേള്‍ക്കും
എഐ ക്യാമറ; അഴിമതി ചൂണ്ടിക്കാട്ടി പ്രതിപക്ഷം നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും
Updated on

കൊച്ചി: എഐ ക്യാമറ പദ്ധതിയില്‍ അഴിമതി ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാക്കള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിശദമായ വാദം കേള്‍ക്കും. കരാറില്‍ അഴിമതിയുണ്ടെന്നും ബിഡ്ഡിംഗ് സുതാര്യമല്ലെന്നുമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വാദം.

ബൂട്ട് മോഡല്‍ നടപ്പാക്കിയതിലും ക്രമക്കേടുണ്ടെന്നാണ് ഹര്‍ജിയിലെ ആക്ഷേപം. കരാറിലെ ആദ്യഗഡു കൈമാറിയ കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് ഡിവിഷന്‍ ബെഞ്ചിന് റിപ്പോര്‍ട്ട് നല്‍കിയേക്കും. എഐ ക്യാമറ സ്ഥാപിച്ചതില്‍ അഴിമതിയില്ലെന്നും ആരുടെയും സ്വകാര്യത ലംഘിക്കുന്നില്ലെന്നുമാണ് സര്‍ക്കാരിന്റെ വാദം.

പദ്ധതി നടപ്പാക്കിയ ശേഷം അപകട മരണം കുറഞ്ഞെന്നും സര്‍ക്കാര്‍ നേരത്തെ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. കരാറുമായി ബന്ധപ്പെട്ട രേഖകളും സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com