വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് 13കാരന്‍ മരിച്ച സംഭവം; സ്ഥലം പാട്ടത്തിനെടുത്തയാള്‍ അറസ്റ്റില്‍

അറയില്‍ ഉണ്ണികൃഷ്ണനെയാണ് അറസ്റ്റ് ചെയ്തത്
വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് 13കാരന്‍ മരിച്ച സംഭവം; സ്ഥലം പാട്ടത്തിനെടുത്തയാള്‍ അറസ്റ്റില്‍
Updated on

മലപ്പുറം: മലപ്പുറം പൂക്കോട്ടും പാടത്ത് വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് 13കാരന്‍ മരിച്ച സംഭവത്തില്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തയാള്‍ അറസ്റ്റില്‍. അറയില്‍ ഉണ്ണികൃഷ്ണനെയാണ് അറസ്റ്റ് ചെയ്തത്. നരഹത്യാക്കുുറ്റം ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

കുട്ടിയുടെ മരണം ഷോക്കേറ്റാണെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ വ്യക്തമായതോടെയാണ് അറസ്റ്റ്. കാട്ടുപന്നിയെ തുരത്താന്‍ കൃഷിയിടത്തില്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നാണ് പതിമൂന്നുകാരന് ഷോക്കേറ്റത്. അസം സ്വദേശി മുത്തലിബ് അലിയുടെ മകന്‍ റഹ്‌മത്തുള്ളയാണ് മരിച്ചത്. കൃഷിയിടത്തിന് ചുറ്റും സ്ഥാപിച്ച വൈദ്യുതി വേലിയോട് ചേര്‍ന്നായിരുന്നു മൃതദേഹം കണ്ടെത്തിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com