
ഇടുക്കി: മൂന്നാറിൽ സർക്കാർ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കുന്ന നടപടികളുമായി റവന്യു ദൗത്യ സംഘം. തഹസിൽദാറുടെ നേതൃത്വത്തിലുള്ള സംഘം ആനയിറങ്കൽ- ചിന്നക്കനാൽ മേഖലയിലെ കയ്യേറ്റം നടന്ന അഞ്ച് ഏക്കർ സർക്കാർ ഭൂമി ഒഴിപ്പിച്ചു.
അടിമാലി സ്വദേശി റ്റിജു കുര്യക്കോസ് കൈയേറി ഏല കൃഷി ചെയ്ത 5.55 ഏക്കർ സ്ഥലമാണ് സംഘം രാവിലെ ഒഴിപ്പിച്ചത്. ദൗത്യസംഘം സർക്കാർ ഭൂമിയാണെന്ന് സൂചിപ്പിക്കുന്ന ബോർഡ് സ്ഥാപിക്കുകയും സ്ഥലത്തെ കെട്ടിടങ്ങൾ സീൽ ചെയ്യുകയുമുണ്ടായി.
പിന്നാലെ റവന്യു ദൗത്യ സംഘത്തിന്റെ നടപടിക്കെതിരെ നാട്ടുകാർ പ്രതിഷേധവുമായെത്തി. ചെറുകിട കുടിയേറ്റക്കാർക്കും റവന്യു വകുപ്പ് നോട്ടീസ് നൽകിയതായി നാട്ടുകാർ ആരോപിച്ചു.