'ദേശീയ നേതൃത്വവുമായി ബന്ധമില്ല'; സ്വതന്ത്രമായി നിൽക്കാൻ തീരുമാനിച്ച് ജെഡിഎസ് കേരള ഘടകം

ഭാവി പരിപാടികൾ ആലോചിക്കാൻ നേതൃയോഗം ചേർന്നേക്കും
'ദേശീയ നേതൃത്വവുമായി ബന്ധമില്ല'; സ്വതന്ത്രമായി നിൽക്കാൻ തീരുമാനിച്ച് ജെഡിഎസ് കേരള ഘടകം
Updated on

കൊച്ചി: ദേശീയ നേതൃത്വം ബിജെപിക്കൊപ്പം സഖ്യം ചേർന്ന പശ്ചാത്തലത്തിൽ സ്വതന്ത്രമായി നിൽക്കാൻ തീരുമാനിച്ച് ജെഡിഎസ് കേരള ഘടകം. ദേശിയ നേതൃത്വത്തിന് കീഴിൽ നിന്ന് മാറി സ്വതന്ത്രമായി പ്രവർത്തിക്കാൻ കേരള ഘടകത്തിൽ ധാരണയായി. കേരള ഘടകത്തിന് ജെഡിഎസ് ദേശിയ നേതൃത്വവുമായി ബന്ധമില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കി. ഗാന്ധിയൻ - ലോഹ്യ ആശയങ്ങളുളള സമാന മനസ്കരുമായി ചർച്ച നടത്തും. ഇതര പാർട്ടികളുമായി യോജിക്കുന്നതിൽ എടുത്തുചാടി തീരുമാനം വേണ്ടെന്നും പാർട്ടി യോഗത്തിൽ ധാരണയായി. ഭാവി പരിപാടികൾ ആലോചിക്കാൻ നേതൃയോഗം ചേർന്നേക്കും.

ബിജെപിക്കൊപ്പം പ്രവർത്തിക്കാനുള്ള ജെഡിഎസ് തീരുമാനം കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പൂർണ സമ്മതത്തോടെയെന്ന് ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവഗൗഡ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പാർട്ടി കേരള ഘടകവും സഖ്യനീക്കത്തെ പിന്തുണച്ചതായും അദ്ദേഹം അറിയിച്ചു. ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിനെ എതിർത്ത കർണാടക പ്രസിഡന്റ് സി എം ഇബ്രാഹിമിനെ പുറത്താക്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറ‍ഞ്ഞത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹം ഇത് തിരുത്തുകയും ചെയ്തു. സിപിഐഎം ജെഡിഎസ്-എന്‍ഡിഎ സഖ്യത്തെ അനുകൂലിക്കുന്നു എന്ന് താന്‍ പറഞ്ഞിട്ടില്ലെന്നാണ് ദേവഗൗഡ പിന്നീട് വ്യക്തമാക്കിയത്.

കേരള ഘടകം ജെഡിഎസിൽ നിന്ന് പുറത്തുവരണമെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു. അവർ പുറത്തുവരുന്നതിനുളള പ്രക്രിയയിലാണ് എന്നാണ് താൻ മനസിലാക്കുന്നത്. അതിനുളള സമയം എടുക്കുന്നതാവുമെന്നും എളമരം റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. ദേവഗൗഡയുടെ വെളിപ്പെടുത്തലിൻെറ പശ്ചാത്തലത്തിലാണ് എളമരം കരീമിൻെറെ പ്രതികരണം. ജെഡിഎസ് കേരള ഘടകം സ്വീകരിച്ചിരുന്ന നിലപാടിൽ സിപിഐഎമ്മിന് അതൃപ്തിയുണ്ടായിരുന്നു. ഇതാണ് എളമരത്തിൻെറ പ്രതികരണത്തിലൂടെ പുറത്തുവന്നത്.

'ദേശീയ നേതൃത്വവുമായി ബന്ധമില്ല'; സ്വതന്ത്രമായി നിൽക്കാൻ തീരുമാനിച്ച് ജെഡിഎസ് കേരള ഘടകം
ജെഡിഎസ് സഖ്യം: എൽഡിഎഫ് നിലപാട് ബിജെപിക്കെതിര്, പിണറായിയെ വലിച്ചിഴച്ചതിൽ ഗൂഢാലോചന: എം വി ഗോവിന്ദൻ
'ദേശീയ നേതൃത്വവുമായി ബന്ധമില്ല'; സ്വതന്ത്രമായി നിൽക്കാൻ തീരുമാനിച്ച് ജെഡിഎസ് കേരള ഘടകം
'കർണാടകയിലെ ബിജെപി-ജെഡിഎസ് സഖ്യം പിണറായി വിജയന്റെ പൂർണ സമ്മതത്തോടെ'; എച്ച് ഡി ദേവഗൗഡ

Related Stories

No stories found.
logo
Reporter Live
www.reporterlive.com