'നെതന്യാഹുവിനെ യുദ്ധ കുറ്റവാളിയായി കണ്ട് വിചാരണ ചെയ്യണം'; സമസ്ത പ്രമേയം

പലസ്തീന് ജനതക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് നടക്കുന്ന പ്രാര്ത്ഥനാസമ്മേളനത്തിലാണ് സമസ്ത പ്രമേയം അവതരിപ്പിച്ചത്

dot image

കോഴിക്കോട്: ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിനെ യുദ്ധ കുറ്റവാളിയായി കണ്ട് അന്താരാഷ്ട്ര കോടതി വിചാരണ ചെയ്യണമെന്ന് സമസ്ത. പ്രാർത്ഥനാ സമ്മേളനത്തോടനുബന്ധിച്ച് പുറപ്പെടുവിച്ച പ്രമേയത്തിലാണ് സമസ്ത ഇക്കാര്യം ആവശ്യപ്പെട്ടത്. ഗാസയിൽ ഇസ്രയേൽ നടത്തുന്ന നരനായാട്ടിനെ അപലപിക്കുന്നുവെന്നും സമസ്ത പറഞ്ഞു. പലസ്തീന് ജനതക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് നടക്കുന്ന പ്രാര്ത്ഥനാസമ്മേളനത്തിലാണ് സമസ്ത പ്രമേയം അവതരിപ്പിച്ചത്. മുതലക്കുളം മൈതാനിയിലാണ് സമ്മേളനം നടക്കുന്നത്.

സമസ്ത വിപുലമായ പരിപാടി നടത്തിയാൽ കോഴിക്കോട് കടപ്പുറം മതിയാകില്ലെന്ന് സമസ്ത അധ്യക്ഷന് ജിഫ്രി മുത്തുക്കോയാ തങ്ങള് പറഞ്ഞു. അതിനാലാണ് എല്ലാ ജില്ലകളിലും പ്രാർത്ഥനയിൽ ഒതുക്കിയതെന്നും പലസ്തീന് ജനതക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് നടക്കുന്ന പ്രാര്ത്ഥനാസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ആളെ കൂട്ടിയാൽ മാത്രം പലസ്തീനിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകില്ല. എല്ലാ ഇടങ്ങളിലും സമാധാനം ആവശ്യമാണ്. പലസ്തീൻ പ്രശ്നത്തിൽ ലോക രാജ്യങ്ങൾ ഇടപെട്ട് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും മുസ്ലിം ലീഗിനെ നേരിട്ട് പരാമർശിക്കാതെ ജിഫ്രി തങ്ങൾ പറഞ്ഞു.

സമസ്ത വിപുലമായ പരിപാടി നടത്തിയാൽ കോഴിക്കോട് കടപ്പുറം മതിയാകില്ല: ജിഫ്രി മുത്തുക്കോയ തങ്ങള്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us