കെടിഡിഎഫ്‌സി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ബി അശോകിനെ മാറ്റി, ചുമതല ബിജു പ്രഭാകറിന്

കെടിഡിഎഫ്‌സി - കെഎസ്ആര്‍ടിസി തര്‍ക്കം മുറുകുന്നതിനിടയിലാണ് ചുമതലമാറ്റം.
കെടിഡിഎഫ്‌സി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ബി അശോകിനെ മാറ്റി, ചുമതല ബിജു പ്രഭാകറിന്
Updated on

തിരുവനന്തപുരം: കെടിഡിഎഫ്‌സി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ബി അശോകിനെ മാറ്റി. പകരം ചുമതല കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകറിന് നല്‍കി സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. കെടിഡിഎഫ്‌സി - കെഎസ്ആര്‍ടിസി തര്‍ക്കം മുറുകുന്നതിനിടയിലാണ് ചുമതലമാറ്റം.

കെടിഡിഎഫ്‌സിയുടെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കെഎസ്ആര്‍ടിസി ആണെന്ന ആരോപണത്തിന് പിന്നാലെയാണ് ബി അശോകിനെ സര്‍ക്കാര്‍ മാറ്റിയത്. ബിജു പ്രഭാകറിന് കെടിഡിഎഫ്‌സിയുടെ അധിക ചുമതലയാണ് നല്‍കിയത്. ബി അശോകിന്റെ മറ്റു പദവികളില്‍ മാറ്റമില്ല.

കെടിഡിഎഫ്‌സി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ബി അശോകിനെ മാറ്റി, ചുമതല ബിജു പ്രഭാകറിന്
'വൃത്തികെട്ട ചോദ്യങ്ങൾ ചോദിച്ചു'; മഹുവ മൊയ്ത്ര എത്തിക്‌സ് കമ്മിറ്റിയിൽ നിന്ന് ഇറങ്ങിപ്പോയി

കെഎസ്ആര്‍ടിസി കടമെടുത്ത 595 കോടി രൂപ തിരിച്ചടക്കാത്ത സാഹചര്യത്തില്‍ ആയിരുന്നു അശോക് കെഎസ്ആര്‍ടിസിയെ വിമര്‍ശിച്ചത്. ഇത് തിരിച്ചടക്കാന്‍ നിര്‍വാഹമില്ലെന്ന നിലപാടാണ് കെഎസ്ആര്‍ടിസിക്ക്. പക്ഷേ കെടിഡിഎഫ്‌സിയുടെ പ്രതിസന്ധിക്ക് കെഎസ്ആര്‍ടിസി ഉത്തരവാദിയല്ലെന്നാണ് സിഎംഡി ബിജു പ്രഭാകര്‍ നല്‍കിയ മറുപടി. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ അശാസ്ത്രീയ നിര്‍മ്മാണം ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചായിരുന്നു ബിജു പ്രഭാകറിന്റെ മറുപടി. അശോകിന്റെ പ്രസ്താവനയില്‍ ഗതാഗത മന്ത്രിക്ക് ഉള്‍പ്പെടെ കടുത്ത അതൃപ്തി ഉണ്ടായിരുന്നു.

കെടിഡിഎഫ്‌സി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ബി അശോകിനെ മാറ്റി, ചുമതല ബിജു പ്രഭാകറിന്
​ഗവർണർ വിഷയം; സർക്കാർ നിലപാടിൽ യുഡിഎഫിൽ ഭിന്നാഭിപ്രായം, സുധാകരനെ തള്ളി കെപിഎ മജീദ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com