വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ ആക്രമണം; കൊടി സുനി ഉൾപ്പെടെ 10 പേർക്കെതിരെ കേസ്

ഇന്നലെ ഉച്ചയോടെയായിരുന്നു കേസിനാസ്പദമായ സംഭവം
വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ ആക്രമണം; കൊടി സുനി ഉൾപ്പെടെ 10 പേർക്കെതിരെ കേസ്
Updated on

കണ്ണൂർ: വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നടന്ന ആക്രമണത്തിൽ പൊലീസ് കേസെടുത്തു. ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷയില്‍ കഴിയുന്ന കൊടി സുനി ഉൾപ്പെടെ 10 പേർക്കെതിരെയാണ് കേസ്. ഇന്നലെ ഉച്ചയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. വിയ്യൂർ അതീവ സുരക്ഷാ ജയിൽ സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിയ്യൂർ പൊലീസ് കേസ് എടുത്തത്.

കലാപ ശ്രമം, പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെ 13-ഓളം വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിരിക്കുന്നത്. കൊടി സുനിയും സംഘവും ചേർന്ന് ജയിൽ ഉദ്യോഗസ്ഥനായ അർജുനനെ ഇരുമ്പുവടി കൊണ്ട് ആക്രമിക്കുകയും തടയാൻ ചെന്ന ഉദ്യോഗസ്ഥരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തുവെന്നാണ് കേസ്. മാത്രമല്ല നിരവധി ജയിൽ ഉപകരണങ്ങൾ തകർത്തു.

സംഭവത്തിൽ പരിക്കേറ്റ 4 ജീവനക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. കൊടി സുനി ഉൾപ്പെടെയുള്ളവർ ജയിലിൽ ആക്രമണങ്ങൾ നടത്തുന്നത് തുടരുകയാണെന്ന് ജയിൽ ജീവനക്കാർ തന്നെ സമ്മതിക്കുന്നുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com