'കണ്ണില്‍ മുളക് പൊടി വിതറി'; കൊടി സുനിയെ ജയിലില്‍ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്ന് ബന്ധുവിന്റെ പരാതി

സുനിയെ കാണാനായി വിയ്യൂര്‍ ജയിലില്‍ പോയെങ്കിലും കാണാന്‍ കഴിഞ്ഞില്ലെന്നും മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ബന്ധു നല്‍കിയ പരാതിയില്‍ പറയുന്നു.
'കണ്ണില്‍ മുളക് പൊടി വിതറി'; കൊടി സുനിയെ ജയിലില്‍ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്ന് ബന്ധുവിന്റെ പരാതി
Updated on

തൃശ്ശൂര്‍: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിയെ വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചതായി പരാതി. ഇക്കാര്യം ഉന്നയിച്ച് ബന്ധുവാണ് പൊലീസില്‍ പരാതി നല്‍കിയത്. കണ്ണില്‍ മുളക് പൊടി വിതറിയ ശേഷം ആസൂത്രിതമായി മര്‍ദ്ദിച്ചുവെന്നാണ് ബന്ധുവിന്റെ ആരോപണം. കഴിഞ്ഞ ദിവസം സുനിയെ കാണാനായി വിയ്യൂര്‍ ജയിലില്‍ പോയെങ്കിലും കാണാന്‍ കഴിഞ്ഞില്ലെന്നും മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ബന്ധു നല്‍കിയ പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ജയിലില്‍ ഭക്ഷണ വിതരണത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്‍പ്പെടെ പരിക്കേറ്റിരുന്നു. സംഭവത്തില്‍ കൊടി സുനി ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ജയില്‍ സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിയ്യൂര്‍ പോലീസ് കേസ് എടുത്തത്. കലാപ ശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പെടെ 13 ഓളം വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്.

കൊടി സുനിയും സംഘവും ചേര്‍ന്ന് ജയില്‍ ഉദ്യോഗസ്ഥനായ അര്‍ജുനെ ഇരുമ്പുവടി കൊണ്ട് ആക്രമിക്കുകയും തടയാന്‍ ചെന്ന ഉദ്യോസ്ഥരെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു എന്നാണ് കേസ്. മാത്രവുമല്ല നിരവധി ജയില്‍ ഉപകരണങ്ങള്‍ തകര്‍ത്തു. സംഭവത്തില്‍ പരിക്കേറ്റ 4 ജീവനക്കാര്‍ ആശുപത്രിയില്‍ ചികിത്സ യില്‍ ആണ്. ടി പി കേസില്‍ ശിക്ഷിക്കപ്പെട്ട് കഴിയുന്ന കൊടി സുനി ഉള്‍പ്പെടെ ഉള്ളവര്‍ ജയില്‍ അക്രമങ്ങള്‍ നടത്തുന്നത് തുടരുകയാണെന്ന് ജയില്‍ ജീവനക്കാര്‍ തന്നെ സമ്മതിക്കുന്നുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com