കണ്ടല ബാങ്ക് തട്ടിപ്പ് കേസ്: എൻ ഭാസുരാംഗൻ ഇഡി കസ്റ്റഡിയിൽ| Reporter Impact

സിപിഐ നേതാവായ എന്‍ ഭാസുരാംഗനാണ് കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി ബാങ്ക് പ്രസിഡണ്ട്.
കണ്ടല ബാങ്ക് തട്ടിപ്പ് കേസ്: എൻ ഭാസുരാംഗൻ ഇഡി കസ്റ്റഡിയിൽ| Reporter Impact
Updated on

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്ക് മുൻ പ്രസിഡന്റ് എൻ ഭാസുരാംഗനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ മുതൽ ഇഡി സംഘം ബാങ്കിലും ഭാസുരാംഗന്റെ സ്ഥാപനങ്ങളിലും വീട്ടിലുമായി പരിശോധന നടത്തിവരികയായിരുന്നു. മിൽമയുടെ വാഹനത്തിലാണ് ഭാസുരാംഗനെ കൊണ്ടുപോയത്. റിപ്പോർട്ടർ ടിവിയാണ് കണ്ടല ബാങ്കിലെ കോടികളുടെ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. കണ്ടല ബാങ്കില്‍ നടന്ന അഴിമതിയെക്കുറിച്ചുള്ള വാര്‍ത്താ പരമ്പര റിപ്പോര്‍ട്ടര്‍ ടി വി സംപ്രേഷണം ചെയ്തിരുന്നു.

101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കില്‍ കണ്ടെത്തിയത്. സിപിഐ നേതാവായ എന്‍ ഭാസുരാംഗനാണ് കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി ബാങ്ക് പ്രസിഡണ്ട്. ഈയിടെയാണ് ഭരണ സമിതി രാജിവെച്ചത്. നിലവില്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണമാണ് നടക്കുന്നത്.

കണ്ടല ബാങ്ക് തട്ടിപ്പ് കേസ്: എൻ ഭാസുരാംഗൻ ഇഡി കസ്റ്റഡിയിൽ| Reporter Impact
കണ്ടല ബാങ്ക് തട്ടിപ്പ്: ഭാസുരാംഗൻ്റെയും കുടുംബത്തിന്റെയും ആർഭാട ജീവിതം; കോടികളൊഴുകിയ വഴി!

എന്‍ ഭാസുരാംഗന്‍ നേരത്തെ ക്ഷീരയിലും അഴിമതി നടത്തിയിരുന്നു. ക്ഷീര പ്ലാന്റ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. നിലവില്‍ മില്‍മ തെക്കന്‍ മേഖല അഡ്മിനിസ്‌ട്രേറ്ററാണ് സിപിഐ നേതാവായ ഭാസുരാംഗന്‍. ക്രമക്കേടില്‍ ഇ ഡി നേരത്തെ സഹകരണവകുപ്പിന്റെ പരിശോധന റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. നൂറുകണക്കിന് ആളുകളാണ് നിക്ഷേപം തിരിച്ചുകിട്ടാതെ കഷ്ടപ്പെട്ടത്. വ്യാജ വായ്പയും അനധികൃത നിയമനവും ഉള്‍പ്പെടെ നിരവധി ക്രമക്കേടുകള്‍ ആണ് ബാങ്കില്‍ നടന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com