കൊടിസുനിയും സംഘവും ഏറ്റുമുട്ടിയത് പദ്ധതിയിട്ട്; മാസങ്ങള്‍ നീണ്ട പ്ലാനിംഗ്

പ്രകോപിതരായ ഇരുവരും ഫോണ്‍ നശിപ്പിക്കുകയും മേശയും കസേരയും തല്ലിപൊളിച്ചു
കൊടിസുനിയും സംഘവും ഏറ്റുമുട്ടിയത് പദ്ധതിയിട്ട്; മാസങ്ങള്‍ നീണ്ട പ്ലാനിംഗ്
Updated on

തൃശ്ശൂര്‍: വിയ്യൂരിലെ അതീവ സുരക്ഷാ ജയിലില്‍ കൊടിസുനിയും കെവിന്‍ വധക്കേസ് പ്രതികളും തമ്മിലുണ്ടായ സംഘര്‍ഷം ആസൂത്രണം ചെയ്തത്. ജയില്‍ ചാടാനുള്ള പ്രതികളുടെ ശ്രമമായിരുന്നു ഇതെന്നാണ് കണ്ടെത്തല്‍. ജയില്‍ അടുക്കളയില്‍ ജോലി ചെയ്യുന്ന ജോമോന്‍ എന്ന തടവുകാരന്‍ ഇറച്ചി വിഭവങ്ങള്‍ നല്‍കുന്നതില്‍ പക്ഷഭേദം കാണിച്ചുവെന്ന് പരാതി നല്‍കിയാണ് സംഘര്‍ഷം ആസൂത്രണം ചെയ്തത്.

പരാതി കേള്‍ക്കുന്ന ഡയറ്റ് ഡെപ്യൂട്ടി സുപ്രണ്ട് ഞായറാഴ്ച്ച ജയിലില്‍ എത്തിയതോടെ പരാതിക്കാരായ കിട്ടുണ്ണിയും ഗുണ്ട് അജിയും പരാതി പറയുന്നതിനായി ഓഫീസില്‍ എത്തി. അതിനിടെ പ്രകോപിതരായ ഇരുവരും ഫോണ്‍ നശിപ്പിക്കുകയും മേശയും കസേരയും തല്ലിപൊളിക്കുകയും ചെയ്തു. ബഹളം കേട്ടാണ് കൊടി സുനിയും സംഘവും ഓഫീസിലേക്ക് എത്തുന്നത്. തടയാന്‍ ശ്രമിച്ചെങ്കിലും അവിടെയുണ്ടായിരുന്ന വസ്തുക്കളെല്ലാം നശിപ്പിക്കുകയായിരുന്നു. ജീവനക്കാരുടെ ഫോണ്‍ എടുത്തെറിഞ്ഞു. ലാന്‍ഡ്‌ഫോണ്‍ ബന്ധം വിച്ഛേദിച്ചു. തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റത്.

സുപ്രണ്ട്, ഡെപ്യൂട്ടി സുപ്രണ്ട് എന്നിവര്‍ ജയിലില്‍ ഇല്ലാതിരുന്ന ഞായറാഴ്ച്ചയാണ് പദ്ധതി നടപ്പിലാക്കാന്‍ തിരഞ്ഞെടുത്തതും. മറ്റ് ജീവനക്കാരും കുറവായിരുന്നു. അന്തേവാസികളെ സംഘങ്ങളായി സിനിമയ്ക്ക് കൊണ്ടുപോകുന്ന വേളയിലാണ് കലാപം ആസൂത്രണം ചെയ്തത് എന്നതിനാല്‍ തന്നെ സിനിമ കണ്ട് മടങ്ങുന്ന സംഘത്തിലെ ആളുകളും കാണാന്‍ പോകുന്ന സംഘത്തിലെ ആളുകളും സംഘര്‍ഷത്തിന്റെ ഭാഗമായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com