ആലപ്പുഴ തകഴിയിൽ കർഷക ആത്മഹത്യ; 'ഞാൻ പരാജയപ്പെട്ടു പോയി, ഞാൻ ഒരു കൃഷിക്കാരനാണ്',ശബ്ദരേഖ പുറത്ത്

നെല്ല് സംഭരിച്ചതിന്റെ വില പിആർഎസ് വായ്പയായി പ്രസാദിന് കിട്ടിയിരുന്നു. എന്നാൽ സർക്കാർ പണം തിരിച്ചടയ്ക്കാത്തതിനാൽ മറ്റ് വായ്പകൾ കിട്ടിയില്ല. പ്രസാദ് തന്റെ വിഷമം മറ്റൊരാളോട് കരഞ്ഞു കൊണ്ട് പറയുന്ന ശബ്ദരേഖ റിപ്പോർട്ടറിന് ലഭിച്ചു.
ആലപ്പുഴ തകഴിയിൽ കർഷക ആത്മഹത്യ; 'ഞാൻ പരാജയപ്പെട്ടു പോയി, ഞാൻ ഒരു കൃഷിക്കാരനാണ്',ശബ്ദരേഖ പുറത്ത്
Updated on

ആലപ്പുഴ: ആലപ്പുഴ തകഴിയിൽ കർഷകൻ ആത്മഹത്യ ചെയ്തു. തകഴി കുന്നുമ്മ അംബേദ്കർ കോളനിയിലെ പ്രസാദ് (55) ആണ് മരിച്ചത്. ഇന്നലെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രസാദ് പുലർച്ചെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. ബിജെപി കർഷക സംഘടനയുടെ ഭാരവാഹിയാണ്.

നെല്ല് സംഭരിച്ചതിന്റെ വില പിആർഎസ് വായ്പയായി പ്രസാദിന് കിട്ടിയിരുന്നു. എന്നാൽ സർക്കാർ പണം തിരിച്ചടയ്ക്കാത്തതിനാൽ മറ്റ് വായ്പകൾ കിട്ടിയില്ല. പ്രസാദ് തന്റെ വിഷമം മറ്റൊരാളോട് കരഞ്ഞു കൊണ്ട് പറയുന്ന ശബ്ദരേഖ റിപ്പോർട്ടറിന് ലഭിച്ചു.

ആലപ്പുഴ തകഴിയിൽ കർഷക ആത്മഹത്യ; 'ഞാൻ പരാജയപ്പെട്ടു പോയി, ഞാൻ ഒരു കൃഷിക്കാരനാണ്',ശബ്ദരേഖ പുറത്ത്
കണ്ടല ബാങ്ക് തട്ടിപ്പ്: ഭാസുരാംഗനെ വീണ്ടും ചോദ്യം ചെയ്തേക്കും, മൂന്ന് പേർക്ക് കൂടി ഇഡി നോട്ടീസ്

'ഞാൻ പരാജയപ്പെട്ടു പോയി, ഞാൻ ഒരു കൃഷിക്കാരനാണ്. ഞാൻ കുറ ഏക്കറുകൾ കൃഷി ചെയ്ത് നെല്ല് സർക്കാരിന് കൊടുത്തു. സർക്കാർ നെല്ലിന് കാശ് തന്നില്ല. ഞാൻ ലോൺ ചോദിച്ചപ്പോൾ അവർ പറയുന്നത് കുടിശ്ശികയാണ് പിആർഎസ് എന്ന്. ഞാൻ 20 കൊല്ലം മുമ്പ് മദ്യപാനം നിർത്തിയിരുന്നു, ഇപ്പോൾ ആ മദ്യപാനം വീണ്ടും തുടങ്ങി. ഞാൻ കടക്കാരനാണ്, കൃഷിക്കാരൻ ആത്മഹത്യ ചെയ്തത് കടം കാരണമാണെന്ന് നിങ്ങൾ പറയണം. നിങ്ങൾ വരണം എനിക്ക് റീത്ത് വെക്കണം'; എന്നാണ് ശബ്ദരേഖയിലുള്ളത്.

കുട്ടനാട്ടിൽ കർഷക ആത്മഹത്യ ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന് തങ്ങൾ നേരത്തെയും സൂചിപ്പിച്ചിട്ടുള്ളതാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ പ്രതികരിച്ചു. നെല്ല് സംഭരിച്ച തുക പിആർഎസ് ലോൺ ആയിട്ടാണ് കൊടുക്കുന്നത്. ഈ ലോൺ കുടിശ്ശിക കിടക്കുന്നത് കൊണ്ട് വീണ്ടും കൃഷി ചെയ്യാനായി ബാങ്കിനെ സമീപിക്കുമ്പോൾ അവർക്ക് ലോൺ കിട്ടില്ല. ഈ സാഹചര്യത്തിൽ കർഷകർക്ക് വീണ്ടും കൃഷി ചെയ്യാൻ സാധിക്കില്ല. ഇത് തന്നെയാണ് പ്രസാദിന്റെ കാര്യത്തിലും സംഭവിച്ചത്. പ്രസാദ് നിസഹായനായി, വായ്പ കിട്ടാതെ വന്നപ്പോൾ മുന്നോട്ട് പോകാൻ കഴിയാതെയായി. അതുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ ചെയ്തത്. വിഷയത്തിൽ ശക്തമായിട്ടുള്ള പ്രതിഷേധം ബിജെപി നടത്തുമെന്നും എം വി ​ഗോപകുമാർ പറഞ്ഞു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Related Stories

No stories found.
logo
Reporter Live
www.reporterlive.com