തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിന് വേണ്ടി വ്യാജ തിരിച്ചറിയൽ കാർഡ് വ്യാപകമായി നിർമ്മിച്ച സംഭവം ചർച്ച ചെയ്ത് രാഷ്ട്രീയ കേരളം. രാജ്യസുരക്ഷയെ ബാധിക്കുന്ന തട്ടിപ്പ് ആദ്യം പുറത്തുവിട്ടത് റിപ്പോർട്ടർ ടിവിയായിരുന്നു. പ്രത്യേക മൊബൈൽ ആപ്പിന്റെ സഹായത്തോടെ ആയിരക്കണക്കിന് വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ചെന്ന പരാതിയുടെ പകർപ്പും ആപ്ലിക്കേഷൻ അടക്കമാണ് റിപ്പോർട്ടർ ടിവി പുറത്തുവിട്ടത്. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ് വ്യാജമായി തയ്യാറാക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നതോടെ തിരഞ്ഞെടുപ്പ് കമ്മീഷനും വിഷയത്തിൽ നേരിട്ട് ഇടപെട്ടു.
വ്യാജ തിരിച്ചറിയല് കാര്ഡ് നിര്മ്മിച്ച് വോട്ട് ചെയ്തെന്ന പരാതി; കേസെടുത്തുയൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് വ്യാജ തിരിച്ചറിയൽ കാർഡ് ആരോപണം ഉയർന്നത്. വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചു എന്ന് ആരോപിച്ച് അഞ്ച് പരാതികൾ എഐസിസിക്ക് ലഭിച്ചു. വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച മൊബൈൽ ആപ്ലിക്കേഷൻ, തിരിച്ചറിയൽ കാർഡ് തയ്യാറാക്കുന്ന ദൃശ്യങ്ങളും പരാതിക്കൊപ്പം ഉണ്ടായിരുന്നു.
യൂത്ത് കോണ്ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില് വിജയിച്ചയാള് യുവമോര്ച്ചയില്പിന്നീട് സിപിഐഎമ്മും ബിജെപിയും വിഷയം ഏറ്റെടുത്തു. ഒന്നിലേറെ പരാതികൾ പൊലീസ് മേധാവിക്ക് ലഭിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. ഈ ആപ്പിൽ ഉപയോഗിച്ച മദർ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും റിപ്പോർട്ടർ പുറത്തുവിട്ടിരുന്നു.
റിപ്പോർട്ടർ ടിവിയുടെ അന്വേഷണം ഇവിടെ അവസാനിക്കില്ല. വ്യാജ തിരിച്ചറിയൽ കാർഡ് തയ്യാറാക്കി തട്ടിപ്പ് നടത്തിയത് ഏത് കൊലകൊമ്പൻ ആണെങ്കിലും ഞങ്ങൾ പുറത്തു കൊണ്ടുവരും. സത്യം തെളിയുന്നത് വരെ ഞങ്ങളുടെ പോരാട്ടം തുടരും........