കണ്ണൂർ: നവകേരള സദസ് ബസിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമർശിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ആസൂത്രിതമായ ആക്രമണമാണ് തിങ്കളാഴ്ച നടന്നത്. നവകേരള സദസ്സിലെ ജനപങ്കാളിത്തം കണ്ട് ഭയന്നതാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. ജനാധിപത്യപരമായ പ്രതിഷേധമാകാം. എന്നാൽ യൂത്ത് കോൺഗ്രസ് നടത്തിയത് അത്തരത്തിലൊരു പ്രതിഷേധമല്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.
പ്രതിഷേധം ഭീകര പ്രവർത്തനമാണെന്ന് പറഞ്ഞ ഇ പി ജയരാജൻ വിവേകത്തോട് കൂടിയുള്ള സമരമല്ല നടന്നതെന്നും പറഞ്ഞു. മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കല്ലെറിയലാണ്. മുഖ്യമന്ത്രിക്ക് നേരെ വടിയെടുത്ത് ഓടി അടുക്കുന്നത് പ്രതിഷേധമല്ല. മുഖ്യമന്ത്രിയെ അപായപ്പെടുത്താനായിരുന്നു ശ്രമമെന്നും എൽഡിഎഫ് കൺവീനർ ആരോപിച്ചു.
യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരെ മര്ദിച്ച സംഭവം; 14 സിപിഐഎം, ഡിവൈഎഫ്ഐ പ്രവര്ത്തകര്ക്കെതിരെ കേസ്നിഷേധാത്മക നിലപാടാണ് കോൺഗ്രസിന്. ആക്രമണമാണ് നടന്നത്. ട്രെയിൻ ചെയ്ത് കൊണ്ടുവന്ന് എറിയുകയാണെന്നും ഇ പി ജയരാജൻ ആരോപിച്ചു. ഭീകരപ്രവർത്തനമാണ് നാല് പേരും നടത്തിയത്. ഇത് വെറുതെ സംഭവിച്ചതാണോ ജനാധിപത്യപരമായ പ്രതിഷേധമാണോ എന്നും അദ്ദേഹം ചോദിച്ചു. അങ്ങനെ വിലയിരുത്താൻ ആകുമോ. കല്ലും വടിയും എടുത്ത് ആക്രമിക്കാൻ വന്നാൽ ജനങ്ങൾ പ്രതികരിക്കും. അത് സ്വാഭാവികമാണെന്നും ഇ പി ജയരാജൻ പറഞ്ഞു.
അതേസമയം കരിങ്കൊടി കാണിച്ച യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തില് 14 സിപിഐഎം, ഡിവൈഎഫ്ഐ പ്രവര്ത്തകര്ക്കെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തു. കണ്ണൂര് സ്വദേശികളായ റമീസ്, അനുവിന്ദ്, ജിതിന്, വിഷ്ണു എംപി, സതീഷ് പി, അമല് ബാബു, സജിത്ത് ചെറുതാഴം, അതുല് കണ്ണന്, അനുരാഗ്, ഷഫൂര് അഹമ്മദ്, അര്ജുന് കോട്ടൂര്, സിബി, ഹരിത് എന്നിവര്ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്ഗ്രസുകാരെ ഇടതുപ്രവര്ത്തകര് മര്ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ യൂത്ത് കോൺഗ്രസ് കണ്ണൂര് വൈസ് പ്രസിഡന്റുമാരായ മഹിത മോഹന്, സുധീഷ് വെള്ളച്ചാല്, യൂണിറ്റ് ഭാരവാഹി സഞ്ജു എന്നിവർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
കോണ്ഗ്രസ് പ്രവര്ത്തകരെ തല്ലിച്ചതച്ച് സ്വൈര്യവിഹാരം നടത്താമെന്ന് മുഖ്യമന്ത്രി കരുതേണ്ട: കെ സുധാകരൻകൊല്ലണമെന്ന ഉദ്ദേശത്തോടെ യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകനായ സുധീഷ് വെള്ളച്ചാലിനെ തടഞ്ഞുനിര്ത്തി മാരകായുധമായ ഹെല്മെറ്റ്, ചെടിച്ചട്ടി, ഇരുമ്പുവടി എന്നിവ ഉപയോഗിച്ച് തലക്കടിച്ചുപരിക്കേല്പ്പിച്ചു എന്നാണ് കേസ്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിലുള്ള രാഷ്ട്രീയ വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നും എഫ്ഐആറിലുണ്ട്.