പത്തനംതിട്ട: യുഡിഎഫ് ഭരിക്കുന്ന കോന്നി ബ്ലോക്ക് പഞ്ചായത്ത് നവ കേരള സദസ്സിന് പണം അനുവദിച്ചു. ഒരു ലക്ഷം രൂപയാണ് അനുവദിച്ചത്. ബ്ലോക്ക് പഞ്ചായത്ത് കമ്മറ്റി ഐക്യകണ്ഠേ നെയാണ് തീരുമാനം എടുത്തത്. മുഴുവൻ യുഡിഎഫ് അംഗങ്ങളും പണം അനുവദിക്കുന്നതിന് അനുകൂലിച്ചു. നവംബർ 10ന് ചേർന്ന ഭരണസമിതി യോഗത്തിലായിരുന്നു പണം അനുവദിക്കാനുള്ള തീരുമാനം എടുത്തത്.