വയോധികയുടെ മുറിവില്‍ പുഴുവരിച്ച നിലയില്‍; ഊരിന് പുറത്തെത്തിക്കാന്‍ കളക്ടറുടെ നിര്‍ദേശം

രോഗിയെ ഊരിന് പുറത്തെത്തിക്കാന്‍ ട്രൈബല്‍ ഓഫീസറെ ചുമതലപ്പെടുത്തി
വയോധികയുടെ മുറിവില്‍ പുഴുവരിച്ച നിലയില്‍; ഊരിന് പുറത്തെത്തിക്കാന്‍ കളക്ടറുടെ നിര്‍ദേശം
Updated on

തൃശ്ശൂര്‍: ആദിവാസി ഊരില്‍ അവശനിലയില്‍ കഴിഞ്ഞിരുന്ന വയോധികയെ പുഴുവരിച്ച സംഭവത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ ഇടപെടല്‍. ജില്ലാ ട്രൈബര്‍ ഓഫീസറോട് സ്ഥലത്തെത്താന്‍ കളക്ടര്‍ നിര്‍ദേശിച്ചു. രോഗിയെ ഊരിന് പുറത്തെത്തിക്കണമെന്ന് ട്രൈബല്‍ ഓഫീസറെ ചുമതലപ്പെടുത്തിയത്. റിപ്പോര്‍ട്ടര്‍ ടി വി വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.

അതിരപ്പിള്ളി മലക്കപ്പാറയിലെ വീരന്‍കുടി ഊരിലെ കമലമ്മ പാട്ടിയെയാണ് പുഴുവരിച്ച നിലയില്‍ കണ്ടത്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അവശനിലയിലായിരുന്ന കമലമ്മയുടെ മുറിവില്‍ പുഴുവരിക്കുകയായിരുന്നു.

വയോധികയുടെ മുറിവില്‍ പുഴുവരിച്ച നിലയില്‍; ഊരിന് പുറത്തെത്തിക്കാന്‍ കളക്ടറുടെ നിര്‍ദേശം
മറ്റപ്പള്ളി മലയിൽ വീണ്ടും മണ്ണെടുക്കാൻ ശ്രമം; പ്രതിഷേധം ശക്തമാക്കി നാട്ടുകാർ

പ്രധാന പാതയില്‍ നിന്നും നാല് കിലോമീറ്റര്‍ ഉള്‍വനത്തിലാണ് വീരന്‍കുടി സ്ഥിതി ചെയ്യുന്നത്. കാല്‍നടയായി മാത്രമേ ഇവര്‍ക്ക് റോഡിലേക്ക് എത്താന്‍ കഴിയു എന്നതിനാല്‍ കമലമ്മ പാട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഏഴു കുടുംബങ്ങള്‍ മാത്രം താമസിക്കുന്ന ഊരില്‍ കമലമ്മ പാര്‍ട്ടിയെ തണ്ടില്‍ ചുമന്ന് എത്തിക്കാന്‍ ആളുകളില്ലായിരുന്നു. ഊരിലെത്തി ചികിത്സ നല്‍കണമെന്ന് ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റിനോടും ആരോഗ്യവകുപ്പിനോടും ആവശ്യപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിരുന്നില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com