തട്ടിക്കൊണ്ട് പോകലിൽ ദുരൂഹത ഉണ്ട്. തട്ടിക്കൊണ്ടുപോയതിന്റെ ഉദ്ദേശ്യം എന്തെന്ന് കണ്ടെത്തണം. മറ്റു രാഷ്ട്രീയ ആരോപണങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്നും എൻ കെ പ്രേമചന്ദ്രൻ.
കുട്ടിയെ സുരക്ഷിതയായി തിരിച്ച് കിട്ടിയതിൽ നന്ദി അറിയിച്ച് അബിഗേലിൻ്റെ അമ്മയും മുത്തശ്ശിയും സഹോദരനും. മാധ്യമങ്ങൾക്കും പൊതുപ്രവർത്തകർക്കും നന്ദി പറഞ്ഞ് കുടുംബം.
കൊല്ലത്ത് ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ അബിഗേൽ ആരോഗ്യവതി. എങ്കിലും കുട്ടിയെ ആരോഗ്യ പരിശോധനക്ക് വിധേയമാക്കും.
കൊല്ലത്ത് ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ കുട്ടിയെ കണ്ടെത്തി.
പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ വച്ച് മൊഴിയെടുക്കാത്തത് എന്തെന്ന് ബന്ധുക്കളും സുഹൃത്തുക്കളും. ബുദ്ധിമുട്ടിക്കാൻ അല്ലെന്ന് പൊലീസ്. എഡിജിപി സ്പെഷ്യൽ ബ്രാഞ്ച് എസ് പി ഓഫീസിൽ എത്തിയിട്ടുണ്ടെന്നും വിശദമായ മൊഴി രേഖപ്പെടുത്താനെന്നും വിശദീകരണം.
അച്ഛനെ കൊട്ടാരക്കര സ്പെഷ്യൽ ബ്രാഞ്ച് ഓഫിസിലേക്കാണ് മൊഴിയെടുക്കാൻ വിളിപ്പിച്ചിരിക്കുന്നത്. ബന്ധുവും ഒപ്പമുണ്ട്.
പെൺകുട്ടിയുടെ ഓയൂരിലെ വീട്ടിലെത്തി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
പുതുവേലിയിലെ ചായക്കടയിൽ പുലർച്ചെ ചായ കുടിക്കാൻ എത്തിയതായി മൊഴി. രാമപുരം പോലീസ് സിസിടിവി പരിശോധിക്കുന്നു. കാർ മാറ്റിയിട്ട ശേഷമാണ് കടയിൽ എത്തിയത്.
പ്രതികളുടെ യാത്ര പ്രധാനവഴികൾ ഒഴിവാക്കി. കാപ്പിൽ ഇടവ മേഖലകളിലും പരിശോധന.
കൃത്യമായി അന്വേഷണം നടക്കുന്നുണ്ടെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ചുറ്റുപാടിൽ തന്നെ ഉണ്ടെന്നാണ് പ്രതീക്ഷ. കൂടുതൽ ദൂരത്തേക്ക് പോയിട്ടില്ല എന്നാണ് കരുതുന്നത്. എന്തൊക്കെ ആണ് തട്ടിക്കൊണ്ട് പോകലിന് പിന്നിൽ എന്ന് അറിയില്ലെന്നും കെ എൻ ബാലഗോപാൽ വ്യക്തമാക്കി.
കുട്ടിയെ തട്ടിക്കൊണ്ട് പോയതായി സംശയിക്കപ്പെടുന്ന സ്വിഫ്റ്റ് ഡിസൈർ കാർ കല്ലുവാതുക്കൽ സ്കൂൾ ജംഗ്ഷൻ വരെ എത്തിയതായി വിവരം. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിവരം. കൂടുതൽ ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നു.
കുട്ടിയെ തട്ടി കൊണ്ടു പോയതു മായി ബന്ധപെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഈ നിമിഷം കൂടുതൽ വിവരങ്ങൾ മാധ്യമങ്ങളുമായി പങ്ക് വെയ്ക്കാൻ സാധിക്കില്ല. അത് അന്വേഷണത്തെ ബാധിക്കുമെന്ന് ഡിഐജി
ഡി.ഐ.ജി നിശാന്തിനി ഉൾപ്പടെ ഉള്ള ഉന്നത ഉദ്യോഗസ്ഥർ ഇപ്പോഴും കൊല്ലത്ത് തുടരുന്നു.
പൊലീസ് അന്വേഷണം ശരിയായ ദിശയിലെന്ന് ബാലാവകാശ കമ്മീഷൻ. എല്ലാ മേഖലയിലും അന്വേഷണം നടക്കുന്നു. ശുഭകരമായ വാർത്ത വരുമെന്ന് പ്രതീക്ഷിക്കാം. കുട്ടിയെ കണ്ടെത്താൻ വൈകുന്നതിൽ ആശങ്കയുണ്ടെന്നും ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി.
റെൻ്റ് എ കാർ എടുത്തത് തിരുവനന്തപുരത്ത് നിന്നെന്ന് സൂചന.
കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കും. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധമുള്ള വിവരങ്ങൾ ഇവരിൽ നിന്നും ഇതുവരെ ലഭിച്ചിട്ടില്ല.
തിരുവല്ലത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ കാറിന് കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവവുമായി ബന്ധമില്ല
തിരുവല്ലത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ കാറിന് സംഭവവുമായി ബന്ധമുണ്ടോയെന്ന് സ്ഥിരീകരണമില്ല.
ഇന്നലെ താന്നിവിള പനയ്ക്കൽ ജംഗ്ഷനിൽ 12 വയസുകാരിയെ തട്ടിക്കൊണ്ട് പോകാൻ രാവിലെ ശ്രമം നടന്നിരുന്നു. അവിടെ സംശയാപദമായി കണ്ടതും ഒരു സ്ത്രീയെ. വിശദമായി അന്വേഷിക്കാൻ കണ്ണനല്ലൂർ പോലീസിന് നിർദേശം.
കണ്ടെത്തിയത് 500 രൂപയുടെ 19 കെട്ടുകൾ.
ശ്രീകാര്യത്ത് നിന്ന് കസ്റ്റഡിയിൽ എടുത്ത വ്യക്തി നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന് സമീപത്തുള്ള കാർ വാഷിങ്ങ് സെൻ്ററിൽ നിന്ന് രണ്ട് പേരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ശ്രീകാര്യത്ത് നിന്ന് കസ്റ്റഡിയിൽ എടുത്ത വ്യക്തിക്ക് കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘവുമായി ബന്ധമെന്ന് സൂചന.
ശ്രീകാര്യത്ത് നിന്ന് കസ്റ്റഡിയിൽ എടുത്ത ആളുടെ വിവരങ്ങൾ ലഭ്യമല്ല.
ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന് തൊട്ടുമുന്നിലുള്ള കാർ വാഷിംഗ് സെൻ്ററിൻ്റെ ഉടമ പ്രതീഷിനെ ശ്രീകാര്യം പൊലീസ് ചോദ്യം ചെയ്യുന്നു. കുട്ടിയെ തട്ടിക്കൊണ്ട് പോയ പ്രതികളെ സഹായിച്ചതായി സംശയം.
കസ്റ്റഡിയിൽ എടുത്തത് ശ്രീകണ്ഠേശ്വരം കാർ വാഷിംഗ് സെൻട്രൽ നിന്ന്.ശ്രീകാര്യം പോലീസ് ആണ് കസ്റ്റഡിയിൽ എടുത്തത്. സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നു. ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന് തൊട്ടുമുന്നിലുള്ള കാർ വാഷിംഗ് സെൻ്ററിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്.
പൊലീസ് അന്വേഷണം ശരിയായ ദിശയിലെന്നും ഇത്തരം പ്രവണതകൾ വെച്ചു പൊറുപ്പിക്കില്ലെന്നും മന്ത്രി എം ബി രാജേഷ്. പ്രതികളെ പിടികൂടും നമ്മൾ എല്ലാം ശുഭ പ്രതീക്ഷയിലാണെന്നും മന്ത്രി വ്യക്തമാക്കി.
സിഎൻജി ഓട്ടോ കേന്ദ്രീകരിച്ച് അന്വേഷണം. പ്രതികൾ വന്നത് പച്ച നിറമുള്ള മുകൾ ഭാഗത്ത് കറുത്ത ടോപ് ഉള്ള ഓട്ടോ. സിഎൻജി ഓട്ടോ ഡ്രൈവർമാരുടെ വീടുകളിൽ രാത്രി പൊലീസ് പരിശോധന നടത്തി.
അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് റവന്യൂമന്ത്രി കെ രാജൻ. തട്ടിക്കൊണ്ട് പോയവർ കൊല്ലം ജില്ല വിട്ടു പോവാൻ സാധ്യത. മന്ത്രിതല സംഘം കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ആശങ്കപ്പെടേണ്ട കേരളം ഒറ്റക്കെട്ടായി കൂടെയുണ്ടെന്നും മന്ത്രി കെ രാജൻ വ്യക്തമാക്കി. രണ്ട് ഫോണ് നമ്പറും വാഹനവും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പൊലീസ് നൽകുന്ന വിവരങ്ങൾ പ്രതീക്ഷ നൽകുന്നതാണെന്നും മന്ത്രി കെ രാജൻ.
പോലീസ് എല്ലാ സംവിധാനങ്ങളും ഏകോപിപ്പിച്ച് അന്വേഷണം നടത്തുന്നതായി മന്ത്രി പി രാജീവ്. കുട്ടിയെ വേഗത്തിൽ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.
ഇന്നലെ വൈകീട്ട് 4.20-ഓടെയിയിരുന്നു സംഭവം. കൊല്ലം പൂയപ്പള്ളി കാറ്റാടിയിൽ വച്ചാണ് ഇന്നലെ വൈകിട്ട് കുട്ടിയെ കാറിൽ കൊണ്ടുപോയത്. കുട്ടിക്കായി പൊലീസ് ഉടൻ തന്നെ അന്വേഷണം ആരംഭിച്ചു. തട്ടിക്കൊണ്ടുപോയ കുട്ടിക്കായി മോചനദ്രവ്യം ആവശ്യപ്പെട്ട് അമ്മയുടെ ഫോണിലേക്ക് സന്ദേശമെത്തി. കുട്ടി ഞങ്ങളുടെ കയ്യിലുണ്ടെന്നും 5 ലക്ഷം രൂപ കൊടുത്താൽ വിട്ട് നൽകാമെന്നുമാണ് പറഞ്ഞത്. കുഞ്ഞിനെ കാണാതായി മൂന്ന് മണിക്കൂർ പിന്നിട്ടപ്പോഴാണ് ഫോൺ സന്ദേശമെത്തുന്നത്. മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ച ഫോൺ നമ്പർ തിരിച്ചറിഞ്ഞു. ഇതിന്റെ ഉടമയെ പൊലീസ് കണ്ടെത്തി. ഒരു വ്യാപാരിയുടെ ഫോണിൽ നിന്നാണ് വിളിച്ചത്. കടയിൽ ഉപഭോക്താക്കളെന്ന വ്യാജേന എത്തിയ ഒരു പുരുഷനും സ്ത്രീയുമാണ് ഫോൺ വാങ്ങി വിളിച്ചതെന്ന് വ്യാപാരി പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.
പൂയപ്പള്ളിയിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മോചനദ്രവ്യം ആവശ്യപ്പെട്ട് രാത്രി 11 മണിയോടെ വീണ്ടും ഫോൺകോൾ വന്നു. ഇക്കുറി 10 ലക്ഷമാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. ഇന്ന് രാവിലെ 10 മണിക്ക് വീണ്ടും വിളിക്കുമെന്നായിരുന്നു ഫോൺ സന്ദേശം. സ്ത്രീശബ്ദത്തിലായിരുന്നു സംസാരിച്ചത്. 'കുട്ടി സുരക്ഷിതയാണ്. നിങ്ങൾ 10 ലക്ഷം അറേഞ്ച് ചെയ്തോളൂ. നാളെ രാവിലെ 10 മണിക്ക് വീണ്ടും വിളിക്കാം' എന്നാണ് പറഞ്ഞത്. കുട്ടിക്ക് അപകടം പറ്റാതിരിക്കണമെങ്കിൽ പൊലീസിൽ അറിയിക്കരുത് എന്നും നിർദ്ദേശം നൽകിയിരുന്നു. കാശ് ഇപ്പോൾ നൽകാം, ഇപ്പോൾ തന്നെ കുട്ടിയെ വിട്ടയയ്ക്കുമോ എന്ന ചോദ്യത്തിന് നാളെ നൽകാനാണ് ഞങ്ങളുടെ ബോസ് പറഞ്ഞിരിക്കുന്നത് എന്നാണ് ഫോണിലൂടെ സ്ത്രീ മറുപടി നൽകുന്നത്.
ഇതിനിടെ ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുറ്റമറ്റതും ത്വരിതവുമായ അന്വേഷണം ഉറപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പൊലീസ് ഊർജിതമായി അന്വേഷിക്കുകയാണ്. സംഭവം സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. അന്വേഷണം വ്യപിപ്പിച്ചതായും പൊലീസ് സംഘങ്ങളുടെ എണ്ണം കൂട്ടിയതായും എല്ലാവശവും പരിശോധിക്കുമെന്നും ഐജി സ്പർജൻ കുമാർ അറിയിച്ചിട്ടുണ്ട്.
എല്ലാവശവും പരിശോധിക്കുമെന്നും ഐ ജി സ്പർജൻ കുമാർ.
കൊല്ലം ജില്ലയിലെ ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ വാഹനം മലപ്പുറം രജിസ്ട്രേഷനെന്ന് സംശയം. ഇതേത്തുടർന്ന് പൊലീസ് മലപ്പുറത്തും പരിശോധന ശക്തമാക്കി.
കൊല്ലം: കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ഫോൺ വിളിച്ചയാളുടെ രേഖാചിത്രം പുറത്ത്. രേഖാചിത്രം തയ്യാറാക്കിയത് പൊലീസ്. ഫോൺ വിളിച്ചവരെ തിരിച്ചറിഞ്ഞെന്ന് സൂചന.
കുട്ടിയെ തട്ടിക്കൊണ്ടുപോയവരുടേതെന്ന് സംശയിക്കുന്ന ഒരു വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം-തിരുവനന്തപുരം അതിര്ത്തിയിലെ പള്ളിക്കലില് നിന്നാണ് വാഹനം കണ്ടെത്തിയത്. ഉപേക്ഷിച്ചു പോയ നിലയിലായിരുന്നു വാഹനം. ഇന്ധനം കഴിഞ്ഞുപോയതാണോ പൊലീസ് അന്വേഷണം ഭയന്ന് ഉപേക്ഷിച്ചതാണോ എന്ന് ഇപ്പോള് വ്യക്തമല്ല.
ഒരു വാഹനം പൊലീസ് കസ്റ്റഡിയില്, കണ്ടെത്തിയത് പള്ളിക്കലില്; അന്വേഷണം ഭയന്ന് ഉപേക്ഷിച്ചതോ?ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുറ്റമറ്റതും ത്വരിതവുമായ അന്വേഷണം ഉറപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. പൊലീസ് ഊർജിതമായി അന്വേഷിക്കുകയാണ്. സംഭവം സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
ഓയൂർ പൂയപ്പള്ളിയിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തട്ടിക്കൊണ്ടുപോയ കുട്ടിക്കായി മോചനദ്രവ്യം ആവശ്യപ്പെട്ട് അമ്മയുടെ ഫോണിലേക്ക് വിളിച്ചത് പാരിപ്പള്ളി സ്വദേശിയുടെ ഫോണിൽ നിന്നാണ്. കടയിലെത്തി സാധനം വാങ്ങിയ ശേഷം വ്യാപാരിയുടെ പക്കൽ നിന്ന് ഫോൺ വാങ്ങി വിളിക്കുകയായിരുന്നു. പച്ചയിൽ വെള്ള പുള്ളിയുള്ള ചുരിദാറും കറുപ്പ് ഷാളുമാണ് തട്ടിക്കൊണ്ടുപോയവരുടെ കൂട്ടത്തിലുള്ള സ്ത്രീ ധരിച്ചിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഓട്ടോ റിക്ഷയിലാണ് മൂന്ന് പേരെത്തിയത്.
'സ്ത്രീ ധരിച്ചത് പച്ചയിൽ വെള്ള പുള്ളിയുള്ള ചുരിദാർ, കറുപ്പ് ഷാൾ'ആറ് വയസുകാരിയെ വിട്ടുകിട്ടാൻ മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ച ഫോണിന്റെ ഉടമയുടെ പ്രതികരണം റിപോർട്ടർ ടിവിക്ക് ലഭിച്ചു. പാരിപ്പള്ളി കിഴക്കനേലയിലെ ഒരു വ്യാപാരിയുടെ ഫോണിൽ നിന്നാണ് കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചത്. കടയിലെത്തിയത് ഒരു പുരുഷനും സ്ത്രീയുമാണ്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയശേഷമാണ് ഫോൺ ചോദിച്ചതെന്നും വ്യാപാരി പറയുന്നു.
'ഫോൺ വാങ്ങി വിളിച്ചത് ചുരിദാറിട്ട സ്ത്രീ, കേക്കും ബിസ്കറ്റും വാങ്ങി'; കിഴക്കനേലയിലെ വ്യാപാരി