വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മാണം കലാലയങ്ങളിലും; കെഎസ്‌യു നേതാവിനെതിരെ പരാതി

തന്റെയും സഹപാഠികളുടേയും ഫോട്ടോ ഉപയോഗിച്ച് കാര്‍ഡ് നിര്‍മ്മിച്ചതായി പരാതിക്കാരന്‍ ആരോപിച്ചു.
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മാണം കലാലയങ്ങളിലും; കെഎസ്‌യു നേതാവിനെതിരെ പരാതി
Updated on

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന് കാമ്പസുകളിലും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചതായി പരാതി. വിദ്യാര്‍ത്ഥികളുടെ ഫോട്ടോ ഉപയോഗിച്ച് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചതായി പൊലീസ് മേധാവിക്ക് പരാതി നല്‍കി. പാലോട് ക്രെസന്റ് ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥിയാണ് പരാതിക്കാരന്‍.

തന്റെയും സഹപാഠികളുടേയും ഫോട്ടോ ഉപയോഗിച്ച് കാര്‍ഡ് നിര്‍മ്മിച്ചെന്നാണ് ആരോപണം. കെഎസ്‌യു നേതാവ് കിരണ്‍ ഗോവിന്ദിനെതിരെയാണ് പരാതി. ആരോപണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കന്റോണ്‍മെന്റ് എസിപിയുടെ നിര്‍ദേശപ്രകാരം പാലോട് പൊലീസാണ് അന്വേഷണം ആരംഭിച്ചത്.

'കിരണ്‍ഗോവിന്ദിന്റെ ഫോണിലാണ് രേഖകള്‍ ഉള്ളത്. ഒരു ആപ്പ് ഉപയോഗിച്ചാണ് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് കിരണ്‍ ഗോവിന്ദ് പല ആളുകളുടെ പേരിലും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.' പരാതിക്കാരന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മാണം കലാലയങ്ങളിലും; കെഎസ്‌യു നേതാവിനെതിരെ പരാതി
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; മുഖ്യകണ്ണി രഞ്ജുവിനെ കണ്ടെത്താകാനാതെ പൊലീസ്

യഥാര്‍ത്ഥ കാര്‍ഡിലെ വിവരങ്ങള്‍ക്കൊപ്പം വിദ്യാര്‍ത്ഥികളുടെ ഫോട്ടോ ഉപയോഗിച്ചാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മാണം. തെറ്റിദ്ധരിപ്പിച്ചാണ് കിരണ്‍ തങ്ങളുടെ ഫോട്ടോ എടുപ്പിച്ചതെന്ന് പരാതിക്കാരന്‍ പറഞ്ഞു. എന്നാല്‍ ആരോപണം കിരണ്‍ നിഷേധിച്ചു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച് വോട്ട് ചെയ്‌തെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് വെട്ടിലായിരിക്കെയാണ് കൂടുതല്‍ പരാതികള്‍ ഉയരുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com