'പൊലീസ് തന്നെ ഉന്നം വയ്ക്കുന്നു, കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണം': ഓയൂരിലെ കുട്ടിയുടെ അച്ഛന്‍ റെജി

'തന്റെ എല്ലാ വിവരങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ട്. ഒഇടി, നഴ്സിങ് റിക്രൂട്മെന്റ് എന്നിവയിൽ ഒരു പങ്കുമില്ല'
'പൊലീസ് തന്നെ ഉന്നം വയ്ക്കുന്നു, കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണം': ഓയൂരിലെ കുട്ടിയുടെ അച്ഛന്‍ റെജി
Updated on

കൊല്ലം: ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കുട്ടിയുടെ പിതാവ് റെജി റിപ്പോർട്ടറിനോട്. ഇതുവരെ നടത്തിയ അന്വേഷണത്തിൽ പുരോഗതി ഇല്ല. പ്രതിയെ കണ്ടെത്താൻ ആകാത്തത് സംസ്ഥാന സർക്കാരിന്റെ പിടിപ്പ്കേടെന്നും റെജി പറയുന്നു.

'പൊലീസ് തന്നെ ഉന്നം വയ്ക്കുന്നു. തെറ്റ് ചെയ്യാത്തത് കൊണ്ട് അറസ്റ്റിനെ ഭയക്കുന്നില്ല. തന്റെ എല്ലാ വിവരങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ട്. ഒഇടി, നഴ്സിങ് റിക്രൂട്മെന്റ് എന്നിവയിൽ ഒരു പങ്കുമില്ല'. സംഘടനയെയും സുഹൃത്തുക്കളെയും കേസിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്നും റെജി ആരോപിക്കുന്നു. തന്നെ ഉന്നം വയ്ക്കുകയാണെങ്കിൽ കുടുംബസഹിതം പൊലീസ് സ്റ്റേഷനിൽ വന്ന് കുത്തിയിരിക്കുമെന്നും റെജി പറഞ്ഞു.

'പൊലീസ് തന്നെ ഉന്നം വയ്ക്കുന്നു, കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണം': ഓയൂരിലെ കുട്ടിയുടെ അച്ഛന്‍ റെജി
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; അച്ഛനിൽ നിന്ന് വീണ്ടും മൊഴി എടുക്കും

കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ റെജിയുടെ മൊഴി ഇന്ന് വീണ്ടും എടുക്കും. പത്തനംതിട്ടയിലെ അച്ഛന്‍റെ ഫ്ലാറ്റില്‍ പൊലീസ് പരിശോധന നടത്തി ഫോൺ കസ്റ്റഡിയിൽ എടുത്തിരുന്നു. കുട്ടിയുടെ അച്ഛന്‍ അംഗമായ സംഘടനായ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഭാരവാഹികളിൽ നിന്ന് മൊഴി എടുക്കുന്നതും തുടരും. കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം കണ്ടെത്താൻ പൊലീസിന് ഇപ്പോഴും സാധിച്ചിട്ടില്ല. സംഘടനയുമായി ബന്ധപ്പെട്ട എന്തെങ്കിലും തർക്കങ്ങൾ തട്ടിക്കൊണ്ട് പോകാൻ കാരണമായോ എന്ന സാധ്യതയും പൊലീസ് തള്ളിയിട്ടില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com