തൃശൂർ: തൃശൂർ മൃഗശാല പരിസരത്ത് നവകേരള സദസ്സിന് നല്കിയ അനുമതി റദ്ദാക്കണമെന്ന ഹർജിയിൽ മൃഗശാല ഡയറക്ടർ ഹൈക്കോടതിയിൽ വിശദീകരണം നൽകി. പാര്ക്കും വന്യമൃഗങ്ങളെ പാര്പ്പിച്ച കണ്ടെയ്ന്മെന്റ് സോണും തമ്മില് രണ്ട് കിലോമീറ്റര് അകലമുണ്ടെന്ന് മൃഗശാല ഡയറക്ടർ കോടതിയെ അറിയിച്ചു. എന്നാൽ പാര്ക്കിന്റെ സ്ഥലം മൃഗശാല ആവശ്യത്തിന് വേണ്ടിയുള്ളതല്ലേയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.
നവകേരള സദസ്സിന് അനുമതി നല്കിയ പാര്ക്കും വന്യമൃഗങ്ങളെ പാര്പ്പിച്ച കണ്ടെയ്ന്മെന്റ് സോണും തമ്മില് രണ്ട് കിലോമീറ്റര് അകലമുണ്ടെന്ന് തൃശൂര് മൃഗശാല ഡയറക്ടറുടെ വിശദീകരണം. ഡയറക്ടര് കീര്ത്തി ഹൈക്കോടതി ഡിവിഷന് ബെഞ്ചിന് മുന്നില് നേരിട്ട് ഹാജരായി ആണ് വിശദീകരണം നല്കിയത്. പാര്ക്കിന്റെ സ്ഥലം മൃഗശാല ആവശ്യത്തിന് വേണ്ടിയുള്ളതല്ലേയെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. കോടതി അനുമതി നല്കിയില്ലെങ്കില് വേദി മാറ്റാമെന്ന് സര്ക്കാര് അറിയിച്ചു.
സ്വതന്ത്രമായി പ്രവർത്തിക്കാൻ ഗവർണർക്ക് കഴിയുന്നില്ല , നിയമിച്ചവർക്കേ സമ്മർദം ചെലുത്താനാകൂ: പി രാജീവ്നിയമ പ്രകാരം മൃഗശാല ചുറ്റളവിലല്ല നവകേരള സദസ്സ് സംഘടിപ്പിക്കുന്നതെന്നും മൃഗശാലയുടെ കൈവശമുള്ള പാര്ക്ക് പരിസരത്താണ് അനുമതിയെന്നും സര്ക്കാര് വിശദീകരണം നല്കി. പ്രധാനമന്ത്രി പങ്കെടുത്ത പരിപാടി പാര്ക്കില് സംഘടിപ്പിച്ചിട്ടുണ്ടെന്നും സര്ക്കാര് മറുപടി നല്കി. മൃഗശാല പരിസരത്ത് നവകേരള സദസ്സിന് നല്കിയ അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്ജി ഉച്ചയ്ക്ക് രണ്ടരയ്ക്ക് വീണ്ടും പരിഗണിക്കും.