നവകേരള സദസിനിടെ അതിവേഗ നടപടിയുമായി മുഖ്യമന്ത്രിയുടെ ഓഫീസ്; ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശ്വാസം

റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്തയെ തുടര്‍ന്നാണ് നടപടി
നവകേരള സദസിനിടെ അതിവേഗ നടപടിയുമായി മുഖ്യമന്ത്രിയുടെ ഓഫീസ്; ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശ്വാസം
Updated on

തിരുവനന്തപുരം: നവകേരള സദസ്സില്‍ പരാതിയുമായെത്തിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശ്വാസം. പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് നിയമന ശുപാര്‍ശ ലഭിച്ചെങ്കിലും പെറ്റി കേസിന്റെ കാരണത്താല്‍ പരിശീലനത്തില്‍ പ്രവേശിക്കാന്‍ കഴിയാതിരുന്ന ഉദ്യോഗാർത്ഥികള്‍ക്കാണ് ആശ്വാസ വാർത്തയെത്തിയത്. പരിശീലനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി ഇടപെട്ട് അനുമതി നല്‍കി. റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.

പിഎസ്‌സി കാറ്റഗറി നമ്പര്‍ 530/2019 പ്രകാരം അപേക്ഷ ക്ഷണിച്ച് റിക്രൂട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കി പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് നിയമന ശുപാര്‍ശ ലഭിച്ച ചിലര്‍ക്കായിരുന്നു പരിശീലനത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത്. പരിശീലനത്തിന് പങ്കെടുക്കാനുള്ള അവസാന തിയ്യതി നവംബര്‍ 30 ആയിരുന്നു. ഇതിനുള്ളില്‍ വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടിയിരിക്കെ പ്രതിസന്ധിയിലായ ഉദ്യോഗാര്‍ത്ഥികളാണ് നവകേരള സദസ്സില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

പ്രതീക്ഷിച്ചതിലും വേഗത്തില്‍ ആവശ്യം നിറവേറിയെന്നും സന്തോഷമുണ്ടെന്നും ഉദ്യോഗാര്‍ത്ഥികള്‍ പ്രതികരിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com