യൂട്യൂബിൽ 5 ലക്ഷം സബ്സ്ക്രൈബേഴ്സ്, ഇൻസ്റ്റഗ്രാമിൽ ബ്ലൂ ടിക്ക്; അനുപമ സോഷ്യൽ മീഡിയ താരം!

ഇൻസ്റ്റഗ്രാമിൽ 14,000 പേരാണ് അനുപമയെ ഫോളോ ചെയ്യുന്നത്. ബ്ലൂ ടിക്ക് ഉള്ള പേജാണ്.

dot image

കൊല്ലം: ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കൂടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത്. ഒരു കുടുംബത്തിലെ മൂന്ന് പേർ. അച്ഛനും അമ്മയും മകളും അറസ്റ്റിലായിരിക്കുന്നു. പത്മകുമാർ, ഭാര്യ അനിത, മകൾ അനുപമയും കിഡ്നാപ്പിംഗ് സംഘമെന്ന് പൊലീസ് പറയുന്നു. 20 വയസ്സുകാരി അനുപമ യൂട്യൂബ് താരം. അനുപമ പത്മൻ എന്ന പേരിലാണ് യൂട്യൂബ് ചാനൽ. 4.99 ലക്ഷം സബ്സ്ക്രൈബേഴ്സുണ്ട്. ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറൽ വീഡിയോകളുടെ റിയാക്ഷൻ വീഡിയോകളാണ് അനുപമയുടെ യൂട്യൂബ് പേജിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇംഗ്ലീഷിൽ അവതരിപ്പിക്കുന്ന വിഡിയോൾക്കെല്ലാം നല്ല റീച്ചും ഉണ്ട്.

ഇൻസ്റ്റഗ്രാമിൽ 14,000 പേരാണ് അനുപമയെ ഫോളോ ചെയ്യുന്നത്. ബ്ലൂ ടിക്ക് ഉള്ള പേജാണ്. വളർത്തുനായ്ക്കളെ ഇഷ്ടപ്പെടുന്നയാളാണ് അനുപമ. നായകളെ ദത്തെടുക്കുന്ന പതിവുണ്ട്. നായകൾക്കായി ഷെൽറ്റർ ഹോം തുടങ്ങുന്നതാനായി ധനസഹായം അഭ്യർഥിച്ചും അനുപമ പോസ്റ്റിട്ടിരുന്നു. സാമൂഹിക മാധ്യമത്തിൽ നിന്നും വരുമാനം ലഭിച്ചിരുന്നുവെന്നും എന്നാൽ അതിൽ നിന്നെല്ലാം നിലച്ചതോടെയാണ് പണത്തിന് ഇവർ വേറെ മാർഗങ്ങൾ തേടിയതെന്നും പൊലീസ് പറഞ്ഞുവെന്നാണ് വിവരം.

പ്രതികളായ പത്മകുമാറും കുടുംബവും കിഡ്നാപ്പിംഗ് സംഘമാണെന്നാണ് പൊലീസ് നൽകുന്ന വിവരം. സംഘം നേരത്തെയും തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തിരുന്നു. പല കുട്ടികളെയും തട്ടി കൊണ്ടുപോകാൻ ശ്രമം നടത്തിയതായാണ് പ്രതികൾ മൊഴി നൽകിയിരിക്കുന്നത്. അബിഗേലിനെ തട്ടിക്കൊണ്ടുപോകാൻ ഇവർ മൂന്ന് തവണയാണ് ശ്രമം നടത്തിയത്. കുട്ടികളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം വാങ്ങാമെന്നായിരുന്നു പദ്ധതി. ഇതിനുള്ള ട്രയൽ കിഡ്നാപ്പിംഗ് ആണ് അബിഗേലിന്റെ തട്ടിക്കൊണ്ടുപോകലെന്നാണ് പ്രതികൾ നൽകിയിരിക്കുന്ന മൊഴി. ആദ്യം കേബിൾ ഓപ്പറേറ്ററായിരുന്ന പത്മകുമാർ പിന്നീട് റിയൽ എസ്റ്റേറ്റ്, ബേക്കറി അടക്കമുള്ള ബിസിനസുകളിലേക്ക് തിരിഞ്ഞു. ഇയാൾക്ക് 2 കോടിയുടെ കടമുണ്ടെന്നാണ് പറയുന്നത്.

പ്രതികൾ സംഭവ ദിവസം സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച നിർണായക വിവരങ്ങളാണ് പൊലീസിനെ പത്മകുമാറിലേക്കെത്തിച്ചത്. കുട്ടിക്ക് കാർട്ടൂൺ കാണാൻ നൽകിയ ലാപ്ടോപിന്റെ ഐപി അഡ്രസും സഹായകമായി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us