മീന സ്വാമിനാഥന്‍ ഫെലോഷിപ് റിപ്പോർട്ടർ ഡിജിറ്റൽ സീനിയർ ന്യൂസ് എഡിറ്റർ ഷഫീഖ് താമരശ്ശേരിക്ക്

'ജലം ഒരു ലിംഗപദവി സമസ്യയാവുമ്പോള്‍' എന്ന വിഷയത്തിലെ പഠനത്തിനാണ് ഫെലോഷിപ്പ്
മീന സ്വാമിനാഥന്‍ ഫെലോഷിപ് റിപ്പോർട്ടർ ഡിജിറ്റൽ സീനിയർ ന്യൂസ് എഡിറ്റർ ഷഫീഖ് താമരശ്ശേരിക്ക്
Updated on

കൊച്ചി: ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എംഎസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ മീന സ്വാമിനാഥന്‍ ഫെലോഷിപ് റിപ്പോര്‍ട്ടര്‍ ഡിജിറ്റല്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍ ഷഫീഖ് താമരശ്ശേരിക്ക്. 'ജലം ഒരു ലിംഗപദവി സമസ്യയാവുമ്പോള്‍' എന്ന വിഷയത്തിലെ പഠനത്തിനാണ് ഫെലോഷിപ്പ്. 2023 ഡിസംബര്‍ 1 മുതല്‍ 2024 മാര്‍ച്ച് 31 വരെയാണ് പഠനത്തിന്റെ കാലാവധി. അമ്പതിനായിരം രൂപയാണ് ഫെലോഷിപ് തുക.

കേരളത്തില്‍ നിന്ന് ഷഫീഖ് താമരശ്ശേരി, ഒഡീഷയില്‍ നിന്ന് ശതരൂപ സമാന്തരായ, തമിഴ്നാട്ടില്‍ നിന്ന് ഇന്ദു ഗുണശേഖര്‍ എന്നിങ്ങനെ മൂന്ന് പേരാണ് ദേശീയ തലത്തിലുള്ള ഫെലോഷിപ്പിന് അര്‍ഹരായത്. ഡിസംബര്‍ 13 ന് ചെന്നെയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഫെലോഷിപ് കൈമാറും.

2020 ല്‍ ദല്‍ഹി ആസ്ഥാനമായുള്ള പോപ്പുലേഷന്‍ ഫസ്റ്റിന്റെ ലാഡ്‌ലി മീഡിയ ഫെലോഷിപ്, 2021 ല്‍ ചെന്നൈ ആസ്ഥാനമായുള്ള പ്രജന്യ ട്രസ്റ്റിന്റെ ആര്‍ രാജാറാം മീഡിയ ഫെലോഷിപ് എന്നിവ ഷഫീഖ് താമരശ്ശേരി നേടിയിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com