![search icon](https://www.reporterlive.com/assets/images/icons/search.png)
സുൽത്താൻ ബത്തേരി: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധം കടുക്കുന്നു. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം പൂർത്തിയായി. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടന്നത്. പ്രദേശത്ത് കടുവയ്ക്കായുള്ള തിരച്ചിൽ വനം വകുപ്പ് ഊർജ്ജിതമാക്കി.
പ്രജീഷിന്റെ മൃതദേഹം ഏറ്റുവാങ്ങാതെ കുടുംബം മോർച്ചറിക്ക് മുന്നിൽ പ്രതിഷേധിക്കുകയാണ്. കടുവയെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവിറക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് പ്രജീഷിന്റെ ബന്ധുക്കളും നാട്ടുകാരും. പ്രജീഷിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായ 5 ലക്ഷം രൂപ നൽകും. കുടുംബത്തിലെ ഒരാൾക്ക് ആശ്രിത നിയമനം നൽകുമെന്നും കടുവയെ വെടിവെച്ചു പിടികൂടാൻ സിസിഎഫിനോട് അനുമതി തേടിയെന്നും ഡിഫ്ഒ പറഞ്ഞു.
'അക്രമങ്ങളിൽ ഒന്നാം പ്രതി മുഖ്യമന്ത്രി, കൂട്ട് ക്രിമിനൽ ഗുണ്ടകൾ'; വി ഡി സതീശൻമേഖലയിൽ കടുവയ്ക്കായുള്ള തിരച്ചിൽ വനം വകുപ്പ് ഊർജ്ജിതമാക്കിയിട്ടുണ്ട്. അതെ സമയം കടുവയെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവിറക്കാതെ പ്രജീഷിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് ബന്ധുക്കളും നാട്ടുകാരും.