തട്ടിക്കൊണ്ടു പോയ ആറ് വയസ്സുകാരിയെ കാണണമെന്ന് മുഖ്യമന്ത്രി; നവകേരള സദസിൽ ആദരിക്കും

നവകേരള സദസ്സ് നടക്കുന്ന ചടയമംഗലത്തെ വേദിയിലേയ്ക്ക് ക്ഷണിച്ചു
തട്ടിക്കൊണ്ടു പോയ ആറ് വയസ്സുകാരിയെ കാണണമെന്ന് മുഖ്യമന്ത്രി; നവകേരള സദസിൽ ആദരിക്കും
Updated on

കൊല്ലം: ഓയൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരിയെ നേരിൽ കാണാൻ ആഗ്രഹം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സ് നടക്കുന്ന ചടയമംഗലത്തെ വേദിയിലേയ്ക്ക് ക്ഷണിച്ചു. വേദിയിൽ കുട്ടിയെയും സഹോദരനെയും ആദരിക്കും.

തട്ടിക്കൊണ്ടു പോയ ആറ് വയസ്സുകാരിയെ കാണണമെന്ന് മുഖ്യമന്ത്രി; നവകേരള സദസിൽ ആദരിക്കും
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികൾ സഞ്ചരിച്ച കാറിന്റെ നമ്പർ പ്ലേറ്റിന്റെ ഭാഗങ്ങൾ കണ്ടെത്തി

അതേസമയം പ്രതികളുമായുള്ള തെളിവെടുപ്പ് തെങ്കാശിയിൽ പൂർത്തിയായി. പത്മകുമാറിന്റെ ചിറക്കരയിലെ ഫാം ഹൗസിലും ആശ്രാമം മൈതാനത്തും തെളിവെടുപ്പ് നടത്തിയിരുന്നു. പത്മകുമാറിന്റെ ചാത്തന്നൂരിലെ വീട്ടിലാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്. ശാസ്ത്രീയമായ എല്ലാ തെളിവുകളും ഇവിടെ നിന്ന് അന്വേഷണ സംഘം ശേഖരിച്ചിരുന്നു. കേസിലെ പ്രതികൾ സഞ്ചരിച്ച കാറിന്റെ നമ്പർ പ്ലേറ്റിന്റെ ഭാ​ഗങ്ങളും കണ്ടെത്തി. കുളത്തുപ്പുഴ ഭാഗത്തു നിന്നാണ് നമ്പർ പ്ലേറ്റിന്റെ ഭാ​ഗങ്ങൾ കണ്ടെത്തിയത്.

തട്ടിക്കൊണ്ടു പോയ ആറ് വയസ്സുകാരിയെ കാണണമെന്ന് മുഖ്യമന്ത്രി; നവകേരള സദസിൽ ആദരിക്കും
'എയ്ഡ്സ് വരുത്തുന്നത് സ്വവർഗലൈംഗികത'; വിവാദ പരാമർശവുമായി എം കെ മുനീർ

കുട്ടിയെ തട്ടിക്കൊണ്ടു പോയ സ്ഥലത്ത് നിന്ന് പ്രതികളായ പത്മകുമാറും അനിത കുമാരിയും നടന്ന സംഭവങ്ങൾ എല്ലാം വിവരിച്ചു നൽകിയിരുന്നു. ഏഴു ദിവസത്തേക്കാണ് പ്രതികളായ പത്മകുമാർ, അനിത കുമാരി, അനുപമ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുന്നുണ്ട്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com