ഗവർണറുടെ വാഹനം തടഞ്ഞ കേസ്; എസ്എഫ്ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ ഇന്ന് വാദം കേൾക്കും

കേസിൽ ആറു പേരെ രണ്ടാഴ്ചത്തേക്ക് കോടതി റിമാൻഡ് ചെയ്തിരുന്നു
ഗവർണറുടെ വാഹനം തടഞ്ഞ കേസ്; എസ്എഫ്ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ ഇന്ന് വാദം കേൾക്കും
Updated on

തിരുവനന്തപുരം: ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെ വഴിയിൽ തടഞ്ഞ കേസിൽ എസ്എഫ്ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിശദമായി വാദം കേൾക്കും. കേസിൽ ആറു പേരെ രണ്ടാഴ്ചത്തേക്ക് കോടതി റിമാൻഡ് ചെയ്തിരുന്നു. ഒരാൾക്ക് ഇന്ന് വൈകിട്ട് അഞ്ചുവരെ ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്. പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഗവർണറുടെ വാഹനം തടഞ്ഞ കേസ്; എസ്എഫ്ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ ഇന്ന് വാദം കേൾക്കും
ഗവർണറുടെ വാഹനം തടഞ്ഞ ആറ് എസ്എഫ്ഐ പ്രവർത്തകരെ റിമാൻഡ് ചെയ്തു

ഇന്ത്യൻ ശിക്ഷാ നിയമം 124 വകുപ്പ് ചുമത്തിയതിൽ പൊലീസ് കോടതിയിൽ വിശദീകരണം നൽകും. ഇന്നലെ കോടതി പൊലീസിനോട് വിശദീകരണം ചോദിച്ചിരുന്നു. രാഷ്ട്രപതി, ഗവർണർ എന്നിവരെ വഴിയിൽ തടയുമ്പോഴാണ് 124 വകുപ്പ് ചുമത്തുക. ഗവർണർക്ക് കരിങ്കൊടി കാണിച്ച കേസിലെ പ്രതികളായ അഞ്ചു പേർക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.

ഇവർക്കെതിരെ കലാപ ആഹ്വാനം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് കോടതി ചുമത്തിയിരിക്കുന്നത്. കൺന്റോൺമെൻ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com