കേരളത്തിൽ പടരുന്നത് കൊവിഡ് ഒമിക്രോൺ വകഭേദം; ജെ എൻ വൺ സാന്നിധ്യവും കണ്ടെത്തി

കഴിഞ്ഞ ഒരു മാസമായി കേരളത്തിലെ കൊവിഡ് കേസുകളിൽ വർധനവ് ഉണ്ടായിട്ടുണ്ട്
കേരളത്തിൽ പടരുന്നത് കൊവിഡ് ഒമിക്രോൺ വകഭേദം; ജെ എൻ വൺ സാന്നിധ്യവും കണ്ടെത്തി
Updated on

തിരുവനന്തപുരം: കേരളത്തിൽ കൂടുതൽ പേരിലും പടരുന്നത് കൊവിഡ് ഒമിക്രോൺ വകഭേദമാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു മാസമായി കേരളത്തിലെ കൊവിഡ് കേസുകളിൽ വർധനവ് ഉണ്ടായിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയർന്നതോടെയാണ് ഏതു വകഭേദമാണ് പടരുന്നതെന്ന് കണ്ടെത്താൻ പരിശോധന നടത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.

പരിശോധനയില്‍ കേരളത്തിൽ ആദ്യമായി ജെ എൻ വൺ സാന്നിധ്യവും കണ്ടെത്തി. ബി എ ടു പോയിന്റ് എയ്റ്റ് സിക്സിന്റെ ഒരു വകഭേദം ആണ് ജെ എൻ വൺ. വളരെ വേഗത്തിൽ പടരുന്ന വകഭേദം ആണിത്. ഇതിന്റെ കൂടി സാന്നിധ്യം ആകാം കേരളത്തിൽ നിലവിൽ കൊവിഡ് കേസുകൾ ഉയരാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

കേരളത്തിൽ പടരുന്നത് കൊവിഡ് ഒമിക്രോൺ വകഭേദം; ജെ എൻ വൺ സാന്നിധ്യവും കണ്ടെത്തി
കേരളത്തിൽ കൊവിഡ് കേസുകളിൽ വർധന; 430 ആക്ടീവ് കേസുകള്‍

കാറ്റഗറി ബി അഥവാ കിടത്തി ചികിത്സ വേണ്ട കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ട്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുമായി എത്തുന്നവരാണ് കൂടുതലും. പ്രായമായവരിലും മറ്റ് രോഗങ്ങൾ ഉള്ളവരിലും ആണ് ഇപ്പോൾ കൊവിഡ് കേസുകൾ ഉയരുന്നത്. മാസ്ക് ഉപയോഗിക്കുന്നത് രോഗം പിടിപെടാനുള്ള സാധ്യത കുറയ്ക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com