സുരക്ഷിത നഗരമായി മാറിയതിൽ കോഴിക്കോട്ടുകാരുടെ സഹൃദയത്വം മുഖ്യപങ്കു വഹിച്ചു; മേയർ ബീന ഫിലിപ്പ്

സാഹിത്യ നഗരം പദവി ലഭിച്ചതിന്റെ ആഘോഷ പരിപാടിയിൽ പൊലീസിനെ അഭിനന്ദിക്കും

dot image

കോഴിക്കോട്: നാഷണല് ക്രൈം റെക്കോര്ഡ്സ് ബ്യുറോയുടെ(NCRB) ഏറ്റവും പുതിയ കണക്കുപ്രകാരം സുരക്ഷിത നഗരങ്ങളിൽ പത്താം സ്ഥാനത്തെത്തിയതിൻ്റെ അഭിമാനത്തിലാണ് കോഴിക്കോട് നഗരം. നാട്ടുകാരുടെ സൗഹൃദ കാഴ്ചപ്പാടാണ് കോഴിക്കോടിനെ സുരക്ഷിത നഗരം എന്ന പദവിക്ക് അർഹയാക്കിയതെന്ന് മേയർ ബീന ഫിലിപ്പ് പ്രതികരിച്ചു. അഴിമതിയും കൈക്കൂലിയും പൊലീസിന്റെ നിരീക്ഷണത്തിൽ ഉണ്ടെന്നും കോഴിക്കോട് മേയർ ബീന ഫിലിപ്പ് പ്രതികരിച്ചു. പൊലീസിന്റെ കാര്യക്ഷമമായ ഇടപെടൽ നടക്കുന്നുണ്ട്.

യുനസ്കോയുടെ സാഹിത്യ നഗരം പദവിക്ക് പിന്നാലെ സുരക്ഷിത നഗരം എന്ന ഖ്യാതി കൂടി കോഴിക്കോടിനെ തേടിയെത്തിയിരിക്കുന്നത്. നാഷണല് ക്രൈം റെക്കോര്ഡ്സ് ബ്യുറോയുടെ(NCRB) ഏറ്റവും പുതിയ കണക്കുപ്രകാരം കേരളത്തിലെ ഏറ്റവും സുരക്ഷിത നഗരമായും കോഴിക്കോട് മാറിയിരിക്കുകയാണ്. ഈ പദവിയിൽ എത്തുന്നതിന് കോഴിക്കോട്ടുകാരുടെ സൗഹൃദയത്വം മുഖ്യപങ്കു വഹിച്ചുവെന്ന് മേയർ ബീന ഫിലിപ്പ്.

സാഹിത്യ നഗരം പദവി ലഭിച്ചതിന്റെ ആഘോഷ പരിപാടിയിൽ പൊലീസിനെ അഭിനന്ദിക്കുമെന്നും മേയർ പറഞ്ഞു. നഗരങ്ങളിലെ ജനസംഖ്യ ആനുപാതിക കുറ്റകൃത്യങ്ങളുടെ കണക്ക് താരതമ്യം ചെയ്താണ് എന്സിആര്.ബി റാങ്ക് നിശ്ചയിക്കുന്നത്. കൊല്ക്കത്തയാണ് പട്ടികയില് മുന്നിലുള്ളത്. രണ്ടാം സ്ഥാനത്ത് ചെന്നൈയും മൂന്നാം സ്ഥാനത്ത് കോയമ്പത്തൂരുമാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us