ഗവര്ണര്ക്കെതിരെ പ്രതിഷേധം കടുപ്പിച്ച് എസ്എഫ്ഐ; ഗോ ബാക്ക് വിളികളോടെ വിദ്യാര്ത്ഥികള്

'ചാൻസലർ ഫാസിസം ആണ് നടപ്പാക്കാൻ ശ്രമിക്കുന്നതെങ്കിൽ സർവ്വകലാശാലക്ക് പുറത്ത് നിന്നാൽ മതി'

dot image

മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം കടുപ്പിച്ച് എസ്എഫ്ഐ. കരിങ്കൊടി ഉയർത്തി ഗസ്റ്റ് ഹൗസിന് മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച വിദ്യാര്ത്ഥികളെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുന്നു. സമരം അവസാനിപ്പിക്കാന് കൂട്ടാക്കാതെ മുദ്രാവാക്യം മുഴക്കി വിദ്യാര്ത്ഥികള് സ്ഥലത്ത് പ്രതിഷേധിക്കുകയാണ്.

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടേയും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീയുടേയും നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഗോ ബാക്ക് വിളികളോടെയാണ് വിദ്യാര്ത്ഥികള് പ്രതിഷേധിക്കുന്നത്. ഗവര്ണറെ സര്വ്വകലാശാലയില് പ്രവേശിക്കാന് അനുവദിക്കില്ലെന്ന് ആവര്ത്തിക്കുകയാണ് എസ്എഫ്ഐ.

ചാൻസലർ ഫാസിസമാണ് നടപ്പാക്കാൻ ശ്രമിക്കുന്നതെങ്കിൽ സർവ്വകലാശാലക്ക് പുറത്ത് നിന്നാൽ മതി എന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ പറഞ്ഞു. സെനറ്റിലേക്കുള്ള ലിസ്റ്റ് ചാൻസലർക്ക് എവിടെ നിന്ന് കിട്ടി? എന്താണ് മറ്റു സംഘടനകൾ മിണ്ടാത്തതെന്നും അനുശ്രീ ചോദിച്ചു. സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് ഗവർണർ നടത്തുന്നതെന്നും പാന് പരാഗ് മുറുക്കി തുപ്പി നടക്കുന്ന ആര്എസ്എസ്സുകാരനാണ് ഗവർണറെന്ന് ആര്ഷോ ആരോപിച്ചു. ജീവൻ കൊടുക്കേണ്ടി വന്നാലും ചാൻസലറെ ക്യാമ്പസിൽ പ്രവേശിപ്പിക്കില്ലെന്ന് എസ്എഫ്ഐ വ്യക്തമാക്കി.

ഇന്ന് ഡല്ഹിയില് നിന്നും നേരിട്ട് കോഴിക്കോട് എത്തുന്ന ഗവര്ണര് സര്വ്വകലാശാല ഗസ്റ്റ്ഹൗസിലാണ് താമസം. കേരളത്തിലെ സര്വ്വകലാശാലകളുടെ ചാന്സലര് കൂടിയായ ഗവര്ണറെ ക്യാംപസുകളില് പ്രവേശിക്കാന് അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്ഷോ ആഹ്വാനം ചെയ്തിരുന്നു. ഇതിനെ വെല്ലുവിളിച്ചാണ് സര്വ്വകലാശയിലേക്ക് ഗവര്ണര് എത്തുന്നത്. ഈ സാഹചര്യത്തില് ഗവര്ണറുടെ സുരക്ഷ പൊലീസ് ശക്തമാക്കി. ഇന്ന് മുതല് കൂടുതല് പൈലറ്റ് വാഹനങ്ങളും പട്രോളിങ് സംഘങ്ങളെയും ഏര്പ്പെടുത്താന് പൊലീസ് തീരുമാനിച്ചിരിക്കുകയാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us