പൂരപ്പറമ്പിൽ ആനയെത്തിയാൽ ആളു കൂടും; അതുപോലെയാണ് ഗവർണറുടെ കാര്യം: മന്ത്രി കെ രാജൻ

'സംസ്ഥാനത്തെ ക്രമസമാധാനം തകർന്നെന്ന് വരുത്തി തീർക്കാനായിരുന്നു ശ്രമം'

dot image

കൊല്ലം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി മന്ത്രി കെ രാജൻ. ഗവർണർ സർക്കാറിനെതിരെ പോർമുഖം തുറക്കുകയാണെന്നും അദ്ദേഹം കരുതിയത് സംസ്ഥാന സർക്കാരിനെ ആക്രമിക്കാമെന്നാണെന്നും കെ രാജൻ പറഞ്ഞു. സംസ്ഥാന സർക്കാരിനെ ഇല്ലാതാക്കാനാണ് ശ്രമിച്ചത്. സംസ്ഥാനത്തെ ക്രമസമാധാനം തകർന്നെന്ന് വരുത്തി തീർക്കാനായിരുന്നു ശ്രമം. അതിനാണ് ഗവർണർ കോഴിക്കോട് നഗരത്തിൽ ഇറങ്ങിയത്.

'ഹല്വ തന്നത് ബിജെപിക്കാരല്ല'; രാഷ്ട്രപതിയോട് അല്ലാതെ ആരോടും ഉത്തരം പറയേണ്ടതില്ലെന്ന് ഗവര്ണര്

പൂരപ്പറമ്പിൽ ആനയെത്തിയാൽ ആളു കൂടും. അതുപോലെയാണ് ഗവർണറുടെ കാര്യമെന്നും മന്ത്രി പരിഹസിച്ചു. കെ എസ് യു ഉൾപ്പെടെ ഗവർണർക്കെതിരെ സമര രംഗത്തിറങ്ങണം. സമരത്തിന് ഇറങ്ങിയില്ലെങ്കിൽ നാളെ കേരളം അവരെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി വിഷയത്തിൽ പാർട്ടിയിൽ രണ്ട് അഭിപ്രായമില്ലെന്നും ഏകാഭിപ്രായമാണ് ഉള്ളതെന്നും കെ രാജൻ വ്യക്തമാക്കി. കെ ഇ ഇസ്മയിലിന്റെ വിമർശനത്തോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ സംസ്ഥാന ഘടകത്തിൻെറ പുതിയ സെക്രട്ടറിയെ 28ന് തിരഞ്ഞെടുക്കും

അതേസമയം, സിപിഐ സംസ്ഥാന ഘടകത്തിൻെറ പുതിയ സെക്രട്ടറിയെ 28-ന് തിരഞ്ഞെടുക്കും. സെക്രട്ടറിയെ നിശ്ചയിക്കൽ അജണ്ടയാകുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ, ആനി രാജ, രാമകൃഷ്ണ പണ്ഡെ എന്നിവർ പങ്കെടുക്കും. ബിനോയ് വിശ്വം തന്നെ സെക്രട്ടറി സ്ഥാനത്ത് തുടരട്ടെയെന്നാണ് താൽപര്യമെങ്കിലും ആരുടെയും പേരുകൾ നിർദ്ദേശിക്കേണ്ടെന്നാണ് ദേശീയ നേതൃത്വത്തിലെ ധാരണ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us