ശബരിമലയിൽ ഭക്തജനത്തിരക്ക് വർധിക്കുന്നു; അപ്പാച്ചിമേട് മുതൽ സന്നിധാനം വരെ അയ്യപ്പന്മാരുടെ നീണ്ട ക്യൂ

നിലയ്ക്കലിന് മുൻപ് വാഹനങ്ങൾ തടഞ്ഞ് തിരക്ക് നിയന്ത്രിക്കുകയാണ് പൊലീസ്
ശബരിമലയിൽ ഭക്തജനത്തിരക്ക് വർധിക്കുന്നു; അപ്പാച്ചിമേട് മുതൽ സന്നിധാനം വരെ അയ്യപ്പന്മാരുടെ നീണ്ട ക്യൂ
Updated on

പത്തനംതിട്ട: ശബരിമലയിൽ ഭക്തജനത്തിരക്ക് ക്രമാതീതമായി വർധിക്കുന്നു. അപ്പാച്ചിമേട് മുതൽ സന്നിധാനം വരെ മണിക്കൂറുകളാണ് അയ്യപ്പന്മാർ ക്യൂ നിൽക്കുന്നത്. ആറ് മണി വരെ 80,000 പേർ പതിനെട്ടാംപടി കയറി അയ്യപ്പ ദർശനം നടത്തി. നിലയ്ക്കലിന് മുൻപ് വാഹനങ്ങൾ തടഞ്ഞ് തിരക്ക് നിയന്ത്രിക്കുകയാണ് പൊലീസ്. സൗകര്യപ്രദമായ സ്ഥലത്ത് മാത്രമാണ് വാഹനങ്ങൾ തടയുന്നതെന്നും തിരക്ക് നിയന്ത്രണ വിധേയമാണെന്നും പൊലീസ് വ്യക്തമാക്കി.

രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് പുലർച്ചെ മുതൽ സന്നിധാനത്തേക്ക് അയ്യപ്പന്മാരുടെ ക്രമാതീതമായ ഒഴുക്കാണ്. അപ്പാച്ചിമേട് മുതൽ സന്നിധാനം വരെ മണിക്കൂറുകളാണ് അയ്യപ്പ ഭക്തന്മാർ ക്യൂവിൽ നിൽക്കുന്നത്. പമ്പ ത്രിവേണിയിലും ഗണപതി ക്ഷേത്രത്തിന് സമീപത്തും തിരക്കുണ്ട്. സന്നിധാനത്തെ തിരക്കിനനുസരിച്ച് മാത്രമാണ് പമ്പയിൽ നിന്ന് സ്വാമിമാരെ കയറ്റി വിടുന്നത്. തിരക്ക് ക്രമാതീതമായ വർധിക്കുന്നുണ്ടെന്നും എന്നാൽ നിയന്ത്രണ വിധേയമെന്നും സന്നിധാനം പൊലീസ് സ്പെഷ്യൽ ഓഫീസർ സുദർശൻ ആർ ഐപിഎസ് പറഞ്ഞു.

ശബരിമലയിൽ ഭക്തജനത്തിരക്ക് വർധിക്കുന്നു; അപ്പാച്ചിമേട് മുതൽ സന്നിധാനം വരെ അയ്യപ്പന്മാരുടെ നീണ്ട ക്യൂ
ശബരിമല: ശുചീകരണ പ്രവർത്തനങ്ങൾക്കായി 1.31 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ രാധാകൃഷ്ണൻ

നിലയ്ക്കൽ എത്തുന്നതിന് മുമ്പ് തന്നെ അയ്യപ്പന്മാരുടെ വാഹനങ്ങൾ പിടിച്ചിടുന്നു. സൗകര്യപ്രദമായ ഇടത്താവളങ്ങളിലാണ് വാഹനങ്ങൾ തടയുന്നത്. പാല, എരുമേലി, പന്തളം, ളാഹ, പൊൻകുന്നം, പത്തനംതിട്ട എന്നിവിടങ്ങളിലും വാഹനങ്ങൾ തടയുന്നുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com