കൊച്ചി: ഡോ. ഷഹനയുടെ മരണത്തില് പ്രതി ഡോ. റുവൈസിന് ജാമ്യം നല്കി ഹൈക്കോടതി. ഉപാധികളോടെയാണ് ജാമ്യം നല്കിയത്. റുവൈസിന്റെ പാസ്പോര്ട്ട് പൊലീസില് നല്കണം. തുടര്ന്നുള്ള കസ്റ്റഡി അനിവാര്യമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് പി ഗോപിനാഥിന്റെതാണ് ഉത്തരവ്.
നിയമോപദേശം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസ്; പിജി മനുവിന് മുന്കൂര് ജാമ്യമില്ലതിരുവനന്തപുരം മെഡിക്കല് കോളജ് പൊലീസ് രജിസ്റ്റര് ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് റുവൈസ്. ഡോ. ഷഹനയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില് നല്കിയിരുന്നു. റഗുലര് വിദ്യാര്ത്ഥിയായ റുവൈസിന്റെ പഠനം നഷ്ടപ്പെടാതിരിക്കാന് ജാമ്യം നല്കണമെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം. ഷഹനയുടെ കുടുംബത്തിന്റെ മോശം സാമ്പത്തികാവസ്ഥ അറിയാമായിരുന്നിട്ടും റുവൈസ് മുഖത്തുനോക്കി സ്ത്രീധനം ചോദിച്ചുവെന്നും ഷഹനയെ ബ്ലോക് ചെയ്തുവെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരിഗണിക്കവെ നിരീക്ഷിച്ചിരുന്നു.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)