'സംസ്കാരമില്ലാത്ത സാംസ്കാരിക മന്ത്രി,മുഖ്യമന്ത്രി മാപ്പ് പറയണം': പി കെ കൃഷ്ണദാസ്

'ശ്രീനാരായണ ഗുരു കാവി ബഹിഷ്കരിച്ചുവെന്ന മുഖ്യമന്ത്രിയുടെ പരാമർശം അധിക്ഷേപകരം. നാരായണ ഗുരുവിന്റെ ശിഷ്യന്മാരെയും അപമാനിച്ചു'
'സംസ്കാരമില്ലാത്ത സാംസ്കാരിക മന്ത്രി,മുഖ്യമന്ത്രി മാപ്പ് പറയണം': പി കെ കൃഷ്ണദാസ്
Updated on

കൊച്ചി: ക്രൈസ്തവ മേലധ്യക്ഷന്മാർക്കെതിരായ മന്ത്രി സജി ചെറിയാന്റെ പരാമർശത്തിനെതിരെ പി കെ കൃഷ്ണദാസ്. സജി ചെറിയാൻ സ്വബോധത്തോടെയാണോ ഇത്തരം പരാമർശം നടത്തിയതെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നുവെന്നാണ് പി കെ കൃഷ്ണദാസിന്‍റെ വിമർശനം. സജി ചെറിയാന്റെ പരാമർശത്തോട് ചേർന്നു നിൽക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയുടേതെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.

'താമരശ്ശേരി ബിഷപ്പിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശം ഇതു വരെ പിൻവലിച്ചിട്ടില്ല. സജി ചെറിയാന്റെ പരാമർശം സിപിഐഎമ്മിന്റെ ഔദ്യോഗിക നിലപാടാണ്. സജി ചെറിയാന്റെ പരാമർശത്തിലൂടെ സിപിഐഎമ്മിന്റെ ദുഷ്ടലാക്ക് പുറത്ത് വന്നു. ഹൈന്ദവ ആചാരങ്ങളെയും സിപിഐഎം അധിക്ഷേപിക്കുന്നു. എം എ ബേബിയും മുൻപ് ക്രൈസ്തവ സഭയെ അധിക്ഷേപിച്ചിട്ടുണ്ട്. ഹൈന്ദവ സമൂഹത്തോടും സിപിഐഎമ്മിന് സമാന നിലപാടാണ്. ശബരിമലയിലും അട്ടിമറി ശ്രമം സർക്കാരിന്റ ഭാഗത്തു നിന്നുമുണ്ടായത് ഉദാഹരണമാണ്'. പി കെ കൃഷ്ണദാസ് പറഞ്ഞു.

ശ്രീനാരായണ ഗുരു കാവി ബഹിഷ്കരിച്ചുവെന്ന മുഖ്യമന്ത്രിയുടെ പരാമർശം അധിക്ഷേപകരം. നാരായണ ഗുരുവിന്റെ ശിഷ്യന്മാരെയും അപമാനിച്ചു. ശിവഗിരി തീർത്ഥാടനം അട്ടിമറിക്കാനുള്ള ഹിഡൻ അജണ്ട ഇതിന് പിന്നിലുണ്ടാകും. ക്രിമിനലായ ആഭ്യന്തര മന്ത്രി, ഈശ്വരവിശ്വാസമില്ലാത്ത ദേവസ്വം മന്ത്രി, സംസ്കാരമില്ലാത്ത സാംസ്കാരിക മന്ത്രി എന്നിവരാണ് മന്ത്രിസഭയിലുള്ളത്. സജി ചെറിയാന്റെ ക്രൈസ്തവ മേലധ്യക്ഷന്മാർക്കെതിരായ പരാമർശത്തിൽ മുഖ്യമന്ത്രി മാപ്പ് പറയണമെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.

'സംസ്കാരമില്ലാത്ത സാംസ്കാരിക മന്ത്രി,മുഖ്യമന്ത്രി മാപ്പ് പറയണം': പി കെ കൃഷ്ണദാസ്
'പാർട്ടിക്ക് പറയാൻ ഉള്ളത് പാർട്ടി സെക്രട്ടറി പറയും'; സജി ചെറിയാനെ പരോക്ഷമായി തള്ളി എം വി ഗോവിന്ദൻ

ബിജെപി വിരുന്നിന് വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചം ഉണ്ടായെന്നും മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ വിഷയം മറന്നുവെന്നുമായിരുന്നു മന്ത്രി സജി ചെറിയാന്‍റെ പരാമര്‍ശം. ആലപ്പുഴ പുന്നപ്രയിലെ സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു പരാമർശം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com