'തൃശ്ശൂര്‍ കണ്ട് ആരും പനിക്കേണ്ട'; മത്സരിച്ചാല്‍ വിവരം അറിയുമെന്ന് കെ രാജന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളിലൊന്നാണ് തൃശ്ശൂര്‍
'തൃശ്ശൂര്‍ കണ്ട് ആരും പനിക്കേണ്ട'; മത്സരിച്ചാല്‍ വിവരം അറിയുമെന്ന് കെ രാജന്‍
Updated on

തൃശ്ശൂര്‍: തൃശ്ശൂര്‍ കണ്ട് ആരും പനിക്കേണ്ടെന്ന് മന്ത്രി കെ രാജന്‍. മത്സരിച്ചാല്‍ മിഠായി തെരുവില്‍ ഹല്‍വ കൊടുത്തത് പോലെയാകുമെന്നും മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി തൃശ്ശൂരില്‍ എത്തിയതിന് പിന്നാലെയാണ് പ്രതികരണം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളിലൊന്നാണ് തൃശ്ശൂര്‍.

'ചില പാര്‍ട്ടികള്‍ മര്യാദയനുസരിച്ച് കമ്മിറ്റി കൂടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. ചിലര്‍ ഒറ്റയ്ക്ക് പ്രഖ്യാപിക്കും. അത് അവരവരുടെ താല്‍പര്യം. എന്തായാലും തൃശ്ശൂര്‍ കണ്ട് ആരും പ്രത്യേകമായി ഒന്നും കരുതേണ്ട. മിഠായി തെരുവില്‍ ഹലുവ കൊടുത്തതുപോലെയാവും. മത്സരിച്ചാല്‍ വിവരം അറിയും.' മന്ത്രി പറഞ്ഞു.

തൃശ്ശൂര്‍ പൂരത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് പ്രധാനമന്ത്രിയുടെ പാര്‍ട്ടി തന്നെയാണെന്നും മന്ത്രി പറഞ്ഞു. തൃശൂര്‍ പൂരത്തെ അട്ടിമറിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി ഇന്ന് തൃശ്ശൂരില്‍ പറഞ്ഞിരുന്നു.

'തൃശ്ശൂര്‍ കണ്ട് ആരും പനിക്കേണ്ട'; മത്സരിച്ചാല്‍ വിവരം അറിയുമെന്ന് കെ രാജന്‍
നിതീഷ് കുമാര്‍ ഇന്‍ഡ്യസഖ്യത്തിന്റെ ദേശീയകണ്‍വീനറായേക്കും;ഉടന്‍ പ്രഖ്യാപനം നടക്കുമെന്ന് റിപ്പോര്‍ട്ട്

'ഞങ്ങളാരും തൃശ്ശൂര്‍ പൂരത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നില്ല. അദ്ദേഹത്തിന്റെ പാര്‍ട്ടി നടത്തുന്നുണ്ടാവും. തൃശ്ശൂര്‍ പൂരം ലോകത്തിന്റെ ഉത്സവമാണ്. എല്ലാ മലയാളികളുടെയും അഭിമാനമായ പൂരമാണത്. അതില്‍ മത-ജാതി-രാഷ്ട്രീയഭേദങ്ങളില്ല. രാഷ്ട്രീയം കലര്‍ത്താന്‍ ശ്രമിച്ചാല്‍ പ്രയാസകരമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com