ആല്‍മരം മുറിക്കെതിരെ പ്രതിഷേധ സമരം; തൃശ്ശൂര്‍ നഗരത്തില്‍ ബിജെപി-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം

ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ കെ കെ അനീഷ് കുമാര്‍ തന്നെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നേരിടാനിറങ്ങി.
ആല്‍മരം മുറിക്കെതിരെ പ്രതിഷേധ സമരം; തൃശ്ശൂര്‍ നഗരത്തില്‍ ബിജെപി-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം
Updated on

തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൃശ്ശൂര്‍ സന്ദര്‍ശനത്തെ തുടര്‍ന്ന് തേക്കിന്‍കാട് മൈതാനത്തെ ആല്‍മരങ്ങള്‍ മുറിച്ചതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പരിപാടി സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രധാനമന്ത്രി സംസാരിച്ച വേദിയില്‍ ചാണകവെള്ളം തെളിച്ചുള്ള സമരത്തിനാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തിയത്. മൈതാനത്തേക്ക് സമരം നടത്താനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ കെ കെ അനീഷ് കുമാര്‍ തന്നെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നേരിടാനിറങ്ങി.

ആല്‍മരം മുറിക്കെതിരെ പ്രതിഷേധ സമരം; തൃശ്ശൂര്‍ നഗരത്തില്‍ ബിജെപി-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം
ജനുവരി 15ന് ശേഷം ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ആരംഭിച്ചേക്കും; രാജ്യസഭാ എംപിമാരും മത്സരിച്ചേക്കും

നേരത്തെ ചില പരിപാടികളുടെ സുരക്ഷക്ക് വേണ്ടി ആല്‍മരങ്ങളുടെ ചില്ല മുറിക്കാന്‍ നോക്കിയപ്പോള്‍ തടഞ്ഞവരാണ് ഇപ്പോള്‍ പ്രധാനമന്ത്രിക്ക് വേണ്ടി ആല്‍മരം നശിപ്പിച്ചതെന്നാണ് യൂത്ത് കോണ്‍ഗ്രസ് വിമര്‍ശിക്കുന്നത്. ഇക്കാര്യം ഉന്നയിച്ചാണ് 'മാനിഷാദ' എന്ന പേരില്‍ യൂത്ത് കോണ്‍ഗ്രസ് സമരം പ്രഖ്യാപിച്ചത്.

സംഘര്‍ഷ സ്ഥലത്ത് പൊലീസുണ്ട്. ഇരു സംഘടനകളുടെയും കൂടുതല്‍ പ്രവര്‍ത്തകര്‍ നഗരത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com