തൃശൂര്പൂരത്തെ രാഷ്ട്രീയമായി ഉപയോഗിക്കാതിരിക്കാൻ പ്രധാനമന്ത്രിയെ പോലുള്ളവര് ശ്രദ്ധിക്കണം: പി രാജീവ്

ക്രിസ്മസ് വിരുന്ന് സംഘടിപ്പിക്കുന്നതിൽ തെറ്റില്ലെന്നും എന്നാല് 2014 ന് ശേഷം ഇന്ത്യയിൽ പ്രധാനമന്ത്രി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

dot image

തിരുവനന്തപുരം: തൃശ്ശൂർ പൂരത്തെ രാഷ്ട്രീയമായി ഉപയോഗിക്കാതിരിക്കാൻ പ്രധാനമന്ത്രിയെ പോലുള്ള ആളുകൾ ശ്രദ്ധിക്കണമെന്ന് മന്ത്രി പി രാജീവ്. ക്രിസ്മസ് വിരുന്ന് സംഘടിപ്പിക്കുന്നതിൽ തെറ്റില്ലെന്നും എന്നാല് 2014 ന് ശേഷം ഇന്ത്യയിൽ പ്രധാനമന്ത്രി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. തൃശൂർ പൂരത്തിൽ രാഷ്ട്രീയക്കളിയാണ് അരങ്ങേറുന്നതെന്നും ശബരിമലയിലും സർക്കാരിൻ്റെ കഴിവുകേട് വ്യക്തമാണെന്നും ഇന്നലെ പ്രധാനമന്ത്രി തൃശൂരില് പറഞ്ഞിരുന്നു.

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ആരോപണത്തിന് 'അഞ്ചാറു വർഷമായി അവരുടെ ഏജൻസികൾ അല്ലേ ഈ കേസുകൾ അന്വേഷിക്കുന്നത്, എന്നിട്ടെന്തായി എന്ന് എല്ലാവർക്കുമറിയാം' എന്നും മന്ത്രി മറുപടി നല്കി. ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വർണക്കടത്ത് നടന്നതെന്ന് എല്ലാവർക്കും അറിയാമെന്ന് നരേന്ദ്ര മോദി ഇന്നലെ പറഞ്ഞിരുന്നു.

ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വർണക്കടത്ത് നടന്നതെന്ന് എല്ലാവർക്കുമറിയാം; സർക്കാരിനെ വിമർശിച്ച് മോദി

ലൈഫ് മിഷൻ വീടുകളിൽ തങ്ങൾ ആരുടെയും പടം വയ്ക്കുന്നില്ല. പ്രധാനമന്ത്രിയുടെ പടവും വെക്കില്ല എന്നും പി രാജീവ് പറഞ്ഞു. സ്തീകളോട് പ്രതിബദ്ധത ഉണ്ടെങ്കിൽ വനിതാ സംവരണ ബിൽ നടപ്പിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരേഷ് ഗോപിയുടെ സ്ഥാനാർഥിത്വ സാധ്യതയോട് ഇതിലും വലിയ പ്രചരണമല്ലേ കഴിഞ്ഞ തവണ നടന്നത് എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us