കൗമാരകലാമാമാങ്കം; ആദ്യ ദിനം കോഴിക്കോടിന്റെ മുന്നേറ്റം

കൗമാരകലാമാമാങ്കം; ആദ്യ ദിനം കോഴിക്കോടിന്റെ മുന്നേറ്റം

212 പോയിന്റുമായി കഴിഞ്ഞവർഷത്തെ ജേതാക്കളായ കോഴിക്കോടാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 210 പോയിന്റുമായി തൃശൂരും കണ്ണൂരും തൊട്ടുപിന്നിലുണ്ട്
Published on

കൊല്ലം: കൗമാരത്തിന്റെ കലാമാമാങ്കം ഇന്ന് രണ്ടാം ദിവസത്തിലേയ്ക്ക്. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ആദ്യ ദിനത്തില്‍ കോഴിക്കോടിന്റെ മുന്നേറ്റം. 212 പോയിന്റുമായി കഴിഞ്ഞവർഷത്തെ ജേതാക്കളായ കോഴിക്കോടാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 210 പോയിന്റുമായി തൃശൂരും കണ്ണൂരും തൊട്ടുപിന്നിലുണ്ട്. 199 പോയിന്റുമായി ആതിഥേയരായ കൊല്ലം ജില്ല ആറാം സ്ഥാനത്താണ്.

ഏറെ വൈകിയാണ് ഇന്നലെ മത്സരങ്ങൾ അവസാനിച്ചത്. പല മത്സരങ്ങളും തുടങ്ങാന്‍ വൈകി. വേദി നാലിൽ ഇന്നലെ നാലു മണിക്ക് തുടങ്ങേണ്ടിയിരുന്ന കോൽക്കളി മത്സരം തുടങ്ങിയത് രാത്രി 8 മണിക്കാണ്. മത്സരം പുലർച്ചെ രണ്ട് മണിവരെ നീണ്ടു. രാത്രിയോടെ ജില്ലയില്‍ മഴയും പെയ്തു. രാവിലെയും കൊല്ലത്ത് മഴ പെയ്തിരുന്നു.

കൗമാരകലാമാമാങ്കം; ആദ്യ ദിനം കോഴിക്കോടിന്റെ മുന്നേറ്റം
ശോഭനയെ കക്ഷി രാഷ്ട്രീയത്തിന്റെ അറകളിലേക്ക് തിരിക്കേണ്ട, കലാകാരന്മാർ പൊതുസ്വത്ത്; എം വി ഗോവിന്ദന്‍

പോയിന്റുകൾ മാത്രമല്ല മത്സരത്തിന്റെ വീറും വാശിയും ഓരോ മണിക്കൂറിലും ഉയരുകയാണ്. മത്സരർഥികൾക്ക് പ്രോത്സാഹനം നൽകാൻ നിരവധിപ്പേരാണ് എത്തുന്നത്. മഴയെ അവഗണിച്ച് ഇന്നലെ രാത്രി വൈകിയും കലോത്സവ പന്തലില്‍ ജനത്തിരക്ക് അനുഭവപ്പെട്ടു.

ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടം, ഹയർസെക്കൻഡറി നാടകം, ഭരതനാട്യം, നാടോടി നൃത്തം, പൂരക്കളി, തിരുവാതിര, ഓട്ടൻതുള്ളൽ, കഥകളി, ചെണ്ടമേളം, ബാൻഡ്മേളം തുടങ്ങിയ മത്സരങ്ങൾ ഇന്ന് വേദികളിൽ അരങ്ങേറും.

logo
Reporter Live
www.reporterlive.com