'മത്സരം യുഡിഎഫും എൽഡിഎഫും തമ്മിൽ തന്നെ, എംപി ഫീൽഡിലില്ല'; ടി എൻ പ്രതാപന് കെ രാജന്റെ മറുപടി

'വടക്കുന്നാഥന്റെ ജഡ മുറിച്ചെന്ന് പറഞ്ഞവർക്ക് ഇപ്പോൾ മിണ്ടാട്ടമില്ല'
'മത്സരം യുഡിഎഫും എൽഡിഎഫും തമ്മിൽ തന്നെ, എംപി ഫീൽഡിലില്ല'; ടി എൻ പ്രതാപന് കെ രാജന്റെ മറുപടി
Updated on

തിരുവനന്തപുരം: തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ മത്സരം കോൺ​ഗ്രസും ബിജെപിയുമാണെന്ന ടി എൻ പ്രതാപൻ എംപിയുടെ പ്രസ്താവനയിൽ മറുപടിയുമായി റവന്യൂ മന്ത്രി കെ രാജൻ. എംപി ഫീൽഡിലില്ല. ഫീൽഡിൽ പോകാത്തതിന്റെ കുറവാണ് എംപിക്ക്. ബിജെപിയെ സഹായിക്കാൻ വേണ്ടിയാണ് എംപിയുടെ പ്രസ്താവന. തൃശ്ശൂർ ലോക്‌സഭ മണ്ഡലത്തിൽ സിറ്റിങ് എം പി ഇല്ലാത്തതുകൊണ്ടാണ് മത്സരം ബിജെപിയും കോൺഗ്രസും തമ്മിലാണെന്ന പ്രസ്താവനയ്ക്ക് കാരണമെന്നും മന്ത്രി വിമർശിച്ച.

തൃശ്ശൂരിൽ മത്സരം യുഡിഎഫ്, എൽഡിഎഫ് തമ്മിൽ തന്നെയാണ്. കേരളത്തെ ഒറ്റപ്പെടുത്തുന്ന കേന്ദ്രത്തിനെതിരെയായി കേരളം വോട്ടു ചെയ്യും. കേരളത്തെ കഴുത്തു ഞെരിച്ച് കൊല്ലുന്ന കേന്ദ്രത്തിന് എതിരെ ജനവികാരം ഉയരുമെന്നും മന്ത്രി വ്യക്തമാക്കി. വടക്കുന്നാഥ ക്ഷേത്ര മൈതാനത്തെ ആൽമര ശിഖരം മുറിച്ചത് ശരിയല്ല. വടക്കുന്നാഥന്റെ ജഡ മുറിച്ചെന്ന് പറഞ്ഞവർക്ക് ഇപ്പോൾ മിണ്ടാട്ടമില്ലെന്നും അദ്ദേഹം വിമർശിച്ചു.

തൃശ്ശൂരിൽ മത്സരം കോൺ​ഗ്രസും ബിജെപിയുമാണെന്നായിരുന്നു എംപിയുടെ പ്രസ്താവന. ജില്ലയിൽ ബിജെപി ബോധപൂർവം വർ​ഗീയ സംഘർഷത്തിന് ശ്രമിക്കുന്നു. തിരഞ്ഞെടുപ്പിൽ ജയിക്കില്ലെന്ന് കണ്ടപ്പോൾ സാമുദായിക സംഘർഷമുണ്ടാക്കാനും വിഭാ​ഗീയതയുണ്ടാക്കാനുമാണ് ബിജെപി ശ്രമിക്കുകയാണ്. അത് തൃശ്ശൂരിൽ വിലപ്പോവില്ലെന്നും ടി എൻ പ്രതാപൻ പറഞ്ഞു. ആർഎസ്എസ്, പിഎഫ്ഐ വർഗീയതക്കെതിരെ പൊരുതുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

'മത്സരം യുഡിഎഫും എൽഡിഎഫും തമ്മിൽ തന്നെ, എംപി ഫീൽഡിലില്ല'; ടി എൻ പ്രതാപന് കെ രാജന്റെ മറുപടി
'തൃശൂരിൽ കോൺഗ്രസും ബിജെപിയും തമ്മിലാണ് മത്സരം'; ടി എൻ പ്രതാപൻ എംപി

ആർഎസ്എസ് ഉൾപ്പടെയുള്ള ഭൂരിപക്ഷ വർഗീയതയ്ക്കും പിഎഫ്ഐ ഉൾപ്പടെയുള്ള ന്യൂനപക്ഷ വർഗീയതയ്ക്കുമെതിരാണ് കോൺ​ഗ്രസ്. പണ്ട് കാലത്ത് തേജസ് പത്രത്തിന്റെ എഡിഷൻ എല്ലാ ജനപ്രതിനിധികൾക്കും സൗജന്യമായി നൽകുന്ന ഫോട്ടോ കാണിച്ചുകൊണ്ടാണ് ബിജെപിയുടെ സംസ്ഥാന വക്താവ് വർ​ഗീയ ഫാസിസവുമായി വന്നിരിക്കുന്നത്. ഫോട്ടോ കാണിച്ച് നിരോധിത സംഘടനകളുമായി ബന്ധമെന്ന് പറയുന്നത് പാപ്പരത്തമാണ്. തൃശ്ശൂരിൽ വർ​ഗീയ സംഘർഷമുണ്ടാക്കാൻ നോക്കേണ്ട അത് നടക്കില്ലെന്നും ബിജെപിയുടെയും ആർഎസ്എസിന്റെയും ഏത് വെല്ലുവിളിയും ഏറ്റെടുക്കുമെന്നും ടി എൻ പ്രതാപൻ എംപി വ്യക്തമാക്കി.

തൃശ്ശൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചതിനെയും ടി എൻ പ്രതാപൻ വിമർശിച്ചു. പ്രധാനമന്ത്രിയുടെ പരിപാടിക്ക് രണ്ടു ലക്ഷം പേരെ കൊണ്ടു വരുമെന്ന് പറഞ്ഞിട്ട് നടന്നില്ല. നാല്പതിനായിരം കസേരയാണ് ആകെയിട്ടത്. പരിപാടി വിജയിപ്പിക്കാനാവാത്തതിന്റെ നിരാശയാണ് ബിജെപിയിൽ കാണുന്നതെന്നും എംപി പരിഹസിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com