'സര് സിപിയെപ്പോലും ലജ്ജിപ്പിക്കുന്ന കിരാത നടപടി'; രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിൽ കെ സുധാകരൻ

രാഹുലിനെ കരിച്ചു കളയാമെന്ന് പിണറായി വിജയന് കരുതുന്നുണ്ടെങ്കില് ആ പരിപ്പ് ഇവിടെ വേവില്ല

dot image

തിരുവനന്തപുരം: സര് സിപിയെപ്പോലും ലജ്ജിപ്പിക്കുന്ന കിരാത നടപടിയാണ് യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷന് രാഹുല് മാങ്കൂട്ടത്തിലിന്റെ നാടകീയമായ അറസ്റ്റെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. സ്തുതിപാടകരാല് ചുറ്റപ്പെട്ട മുഖ്യമന്ത്രി സമനില തെറ്റിയതുപോലെയാണ് പ്രവര്ത്തിക്കുന്നത്. രാഹുലിനെ കരിച്ചു കളയാമെന്ന് പിണറായി വിജയന് കരുതുന്നുണ്ടെങ്കില് ആ പരിപ്പ് ഇവിടെ വേവില്ല. ഇതിന് കനത്ത തിരിച്ചടി ഉണ്ടാകുമെന്നും സുധാകരന് മുന്നറിയിപ്പ് നല്കി.

പൊലീസ് മര്ദനമേറ്റ രാഹുലിനെ ആശുപത്രിയില്നിന്നു ചികിത്സ കഴിഞ്ഞു വന്നയുടനെയാണ് അപ്രതീക്ഷിതമായി അറസ്റ്റ് ചെയ്തത്. ഭീകരോടുംപോലും ഇങ്ങനെ ചെയ്യില്ല. ക്രിമിനല് കേസിലെ പ്രതികളെ പിടികൂടുന്നതുപോലെ വീടുകയറി വളഞ്ഞിട്ട് പിടികൂടേണ്ട ഒരു സാഹചര്യവുമില്ല. സംസ്ഥാനത്തെ ഏറ്റവും വലിയ യുവജനപ്രസ്ഥാനമായ യൂത്ത് കോണ്ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായ രാഹുല് ജനങ്ങളുടെ ഇടയില് ജീവിക്കുന്ന പൊതുപ്രവര്ത്തകനാണ്. നോട്ടീസ് അയച്ചുവിളിച്ചാല് നേരിട്ട് പൊലീസ് സ്റ്റേഷനില് ഹാജരാകുന്നയാളാണ് അദ്ദേഹംമെന്നും കെ സുധാകരൻ ചൂണ്ടിക്കാണിച്ചു.

സിപിഐഎമ്മും പൊലീസും ചേര്ന്നുള്ള വ്യക്തമായ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. നവകേരള സദസിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരെ ചെടിച്ചട്ടിയും ഇരുമ്പുവടിയും കൊണ്ട് അക്രമിച്ച ഡിവൈഎഫ്ഐ -സിപിഐഎം ക്രിമിനലുകളും കുറുവടി ഉപയോഗിച്ച് പ്രവര്ത്തകരെ മര്ദ്ദിച്ച മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും കെപിസിസി ഭാരവാഹിയുടെ വീടാക്രമിച്ച ക്രിമിനലുകളും സ്വൈര്യവിഹാരം നടത്തുമ്പോഴാണ് രാഹുല് മാങ്കൂട്ടത്തെ അറസ്റ്റ് ചെയ്തത്. വിമര്ശിക്കുന്നവരെ നിശബ്ദമാക്കാമെന്നാണ് ഈ ഫാസിസ്റ്റ് ഭരണാധികാരി കരുതുന്നതെന്നും സുധാകരന് ചൂണ്ടിക്കാട്ടി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us