കാടുമായി ഇണങ്ങും; പിഎം 2വിനെ കാട്ടിലേക്ക് വിടണം എന്ന് വിദഗ്ധസമിതി

2023 ജനുവരി ഒന്പതിനാണ് ആനയെ പിടികൂടിയത്

dot image

കൊച്ചി: വയനാട് സുല്ത്താന് ബത്തേരി ടൗണില് ആക്രമണം നടത്തിയതിന് വനം വകുപ്പ് പിടികൂടി കൂട്ടിലാക്കിയ പിഎം 2 എന്ന കാട്ടാനയെ വീണ്ടും കാട്ടിലേക്ക് വിടണമെന്ന് വിദഗ്ധ സമിതി ഹൈക്കോടതിയില് റിപ്പോര്ട്ട് നല്കി. മതിയായ കൂടിയാലോചനകളില്ലാതെ വനംവകുപ്പ് അധികൃതര് പിഎം 2 എന്ന ആനയെ പിടികൂടി. ഇതിനെ റേഡിയോ കോളര് സ്ഥാപിച്ച് വെള്ളവും ഭക്ഷണവും ലഭിക്കുന്ന ഉള്വനത്തിലേക്ക് വിടണം. ആനയെ നിരീക്ഷിക്കാന് പ്രത്യേക ടീമിനെ നിയോഗിക്കണമെന്നുമാണ് അഭിഭാഷകന് രമേഷ് ബാബു കണ്വീനറായ സമിതിയുടെ റിപ്പോര്ട്ട്. മേലില് ആനകളെ പിടികൂടുന്നതിന് ഹൈക്കോടതിയുടെ മുന്കൂര് അനുമതി തേടണമെന്നും നിര്ദേശം നല്കി.

രാഹുല് മാങ്കൂട്ടത്തില് അറസ്റ്റില്

2023 ജനുവരി ഒന്പതിനാണ് ആനയെ പിടികൂടിയത്. കഴിഞ്ഞ മേയ് മാസം മുതല് കാടിനു സമാനമായ അന്തരീക്ഷത്തില് ആനയെ തടവിലാക്കി. ഓഗസ്റ്റ് 15 മുതല് ആനയെ കൂട്ടില് നിന്നും പുറത്തിറക്കി. ആന ഇപ്പോള് അക്രമ സ്വഭാവം കാണിക്കുന്നില്ല. നേരത്തെ ആനയെ തമിഴ്നാട് വനം വകുപ്പ് അധികൃതര് പിടികൂടി റേഡിയോ കോളര് ഘടിപ്പിച്ച് കാട്ടിലേക്ക് വിട്ടിരുന്നു. കേരള വനം വകുപ്പ് അധികൃതര് ആനയെ പിടികൂടിയശേഷം ആ റേഡിയോ കോളര് നീക്കം ചെയ്തു. 13 വയസ്സുള്ള ആനയാണ് കാട്ടിലേക്ക് വിട്ടാല് കാടുമായി ഇണങ്ങും എന്നും റിപ്പോര്ട്ടില് ചൂണ്ടികാട്ടുന്നു.

dot image
To advertise here,contact us
dot image