പ്രധാനമന്ത്രിയുടെ സന്ദർശനം; ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങളുടെ സമയക്രമത്തിൽ മാറ്റം

ആകെ 65 വിവാഹങ്ങൾ നടത്താനുള്ള ബുക്കിങ് ആണ് ജനുവരി 17നുള്ളത്

dot image

തൃശ്ശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്രം സന്ദർശിക്കുന്നതിന്റെ ഭാഗമായി ജനുവരി 17ന് നടക്കാനിരിക്കുന്ന വിവാഹങ്ങളുടെ സമയക്രമത്തിൽ മാറ്റം. അന്ന് നടക്കാനിരിക്കുന്ന വിവാഹങ്ങളിൽ ഭൂരിഭാഗവും രാവിലെ അഞ്ചിനും ആറിനും ഇടയിൽ നടത്തും. ഈ സമയത്ത് നടക്കാൻ നേരത്തെ നിശ്ചയിക്കപ്പെട്ട അമ്പത് വിവാഹങ്ങളും പിന്നീട് നടക്കേണ്ട 39 വിവാഹങ്ങളും ഉൾപ്പെടെ 48 വിവാഹങ്ങളാണ് ഒരു മണിക്കൂറിൽ നടക്കുക. ആകെ 65 വിവാഹങ്ങൾ നടത്താനുള്ള ബുക്കിങ് ആണ് അന്നേ ദിവസമുള്ളത്. ബാക്കി 17 വിവാഹങ്ങൾ രാവിലെ ഒമ്പതരയ്ക്ക് ശേഷമാകും നടക്കുക.

പിണറായിയുടെ വീട്ടില് ഒരു പെട്ടിയുണ്ട്, അഴിമതിപ്പണം ഈ മാജിക് ബോക്സിലേക്കാണ് വരുന്നത്: വി ഡി സതീശന്

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിലെത്തുന്നത്. ജനുവരി 17ന് രാവിലെ 8ന് ക്ഷേത്രദർശനം നടത്തി 8.45ന് നടക്കുന്ന വിവാഹത്തിൽ പങ്കെടുത്ത് മടങ്ങും. രാവിലെ ആറ് മുതൽ ഒമ്പത് വരെ ക്ഷേത്രത്തിൽ കർശന നിയന്ത്രണങ്ങൾ ഉണ്ടാകും. ചോറൂണ്, തുലാഭാരം ഉൾപ്പെടെയുള്ള ചടങ്ങുകളും ഈ സമയത്ത് നടത്തില്ല.

ഒരു വിവാഹസംഘത്തിൽ 20 പേരെ വരെ അനുവദിക്കും. ഇവർ ഫോട്ടോയും തിരിച്ചറിയൽ കാർഡിന്റെ കോപ്പിയും നൽകി പൊലീസ് പാസ് എടുക്കണം. പൊലീസ് ഉദ്യോഗസ്ഥരും കേന്ദ്ര സുരക്ഷാ ഏജൻസികളും യോഗം ചേർന്നാണ് അന്നേ ദിവസത്തെ നടപടിക്രമങ്ങൾ തീരുമാനിക്കുക.

കടമെടുപ്പ് പരിധിയിലെ നിയന്ത്രണം: കേരളത്തിന്റെ ഹർജിയിൽ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

ജനുവരി 16ന് കൊച്ചിയിലെത്തുന്ന മോദി അന്ന് റോഡ് ഷോ നടത്തും. എംജി റോഡിലെ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നിന്ന് എറണാകുളം ഗവണ്മെന്റ് ഗസ്റ്റ് ഹൗസ് വരെയാണ് റോഡ് ഷോ. ഗവണ്മെന്റ് ഗസ്റ്റ് ഹൗസിലാണ് പ്രധാനമന്ത്രിക്ക് താമസമൊരുക്കുക.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us