എനിക്ക് എംടിയെ അഭിനന്ദിക്കാൻ തോന്നുന്നു: വി മുരളീധരൻ

എംടി പറഞ്ഞതുകൊണ്ട് ഫലം ഉണ്ടാവും എന്ന് തോന്നുന്നില്ലെന്ന് മുരളീധരൻ

dot image

തിരുവനന്തപുരം: എം ടി വാസുദേവൻ നായർ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയിൽ പ്രതികരണവുമായി കേന്ദ്രസഹമന്ത്രി വി മുരളീധരൻ. വിമർശനത്തിൽ അദ്ദേഹത്തെ അഭിനന്ദിക്കാൻ തോന്നുന്നുവെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. ഇ പി ജയരാജനും കൂട്ടരും മുഖ്യമന്ത്രിയെ ട്രോളുകയാണ്. എം ടി മുഖ്യമന്ത്രിയെ വേദിയിൽ ഇരുത്തിയാണ് കാര്യങ്ങൾ പറഞ്ഞത്. പോത്തിന്റെ ചെവിയിൽ വേദം ഓതിയിട്ട് കാര്യമില്ല. എം ടി പറഞ്ഞത് കൊണ്ട് ഫലം ഉണ്ടാവും എന്ന് തോന്നുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.

പ്രധാനമന്ത്രിയുടെ റോഡ് ഷോ ജനങ്ങളിൽ പ്രതീക്ഷ വളർത്തുന്നുണ്ടെന്ന് പറഞ്ഞ മുരളീധരൻ മോദിയുടെ അടുത്ത കേരള സന്ദർശനം ഗംഭീരമാകുമെന്നും കൂട്ടിച്ചേർത്തു. കൈവെട്ട് കേസിലെ പ്രതി അറസ്റ്റിലായ സംഭവത്തിൽ സവാദ് ഒളിച്ചിരുന്നത് കണ്ണൂരിലെ പാർട്ടി ഗ്രാമത്തിലാണെന്നും കേരളം ഭീകരവാദികളുടെ താവളമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് മത്സരിക്കുമോ എന്ന ചോദ്യത്തിന് കേരളത്തിൽ നിന്നല്ലാതെ മറ്റെവിടെ നിന്ന് മത്സരിക്കുമെന്നായിരുന്നു വി മുരളീധരന്റെ മറുപടി.

'എംടി 20 കൊല്ലം മുമ്പെഴുതിയ ലേഖനം, ഇന്നത്തെ സാഹചര്യങ്ങളോട് കോർത്തിണക്കേണ്ട'; വിവാദത്തിൽ എം ബി രാജേഷ്

മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എംടി നടത്തിയ പരാമർശമാണ് വിവാദമായത്. നേതൃപൂജകളിൽ ഇഎംഎസ് വിശ്വസിച്ചില്ലെന്നും ഇഎംഎസ്സാണ് യഥാർഥ കമ്യൂണിസ്റ്റെന്നും എംടി ചൂണ്ടിക്കാണിച്ചിരുന്നു. അധികാരത്തിലുള്ളവർ അത് ഉൾക്കൊള്ളണം. അധികാരം എന്നാൽ ആധിപത്യമോ, സർവ്വാധിപത്യമോ ആയി മാറിയെന്നും അധികാരം ജനസേവനത്തിന് എന്ന സിദ്ധാന്തം കുഴിച്ചു മൂടിയെന്നും എം ടി കുറ്റപ്പെടുത്തി. വിപ്ലവം നേടിയ ജനാവലി ആൾക്കൂട്ടം ആയി മാറുന്നു. ഈ ആൾക്കൂട്ടത്തെ ആരാധകരും, പടയാളികളും ആക്കുന്നുവെന്ന ശക്തമായ വിമർശനവും എംടി ഉന്നയിച്ചു.

dot image
To advertise here,contact us
dot image