കൊച്ചി കമ്മീഷണർ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറാൻ ശ്രമിക്കുകയും പൊലീസിന് നേരെ വടികൾ എറിയുകയും ചെയ്തു

dot image

കൊച്ചി: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കൊച്ചി കമ്മീഷണർ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറാൻ ശ്രമിക്കുകയും പൊലീസിന് നേരെ വടികൾ എറിയുകയും ചെയ്തു. തുടർന്ന് പൊലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.

പ്രതിഷേധം വ്യാപിപ്പിച്ച് പൊലീസിനെ പ്രതിരോധത്തിലാക്കുകയാണ് യൂത്ത് കോൺഗ്രസ്. ഇന്ന് പാലക്കാട് എസ്പി ഓഫീസിലേക്കും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ സമരം നടത്തി. തുടർച്ചയായ നാലാം ദിവസവും സംസ്ഥാന വ്യാപക പ്രതിഷേധം തുടരുകയാണ്. ചൊവ്വാഴ്ചയോടെ ജില്ലാതലങ്ങളിലെ പ്രതിഷേധം അവസാനിക്കും. രാഹുലിന്റെ ജാമ്യപേക്ഷ പരിഗണിക്കുന്ന ബുധനാഴ്ച സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്താണ് പ്രതിഷേധം.

സെഷൻസ് കോടതിയിൽ നിന്നും ജാമ്യം ലഭിക്കുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ജാമ്യം ലഭിച്ചാൽ രാഹുലിന് സ്വീകരണം ഒരുക്കും. പിണറായി സർക്കാരിന്റെ ഇരട്ട നീതിയുടെ ഇരയെന്ന നിലയിലാണ് രാഹുലിനെ കോൺഗ്രസ് ഉയർത്തിക്കാട്ടുന്നത്. രാഹുലിന്റെ അറസ്റ്റോടെ സംഘടനയിലെ തർക്കങ്ങൾ താൽക്കാലികമായി കെട്ടടങ്ങി. പരിപാടികളിൽ നിന്നും വിട്ടു നിന്ന ചാണ്ടി ഉമ്മൻ അനുകൂലികൾ വീണ്ടും സജീവമായി. ഇന്നലെ ക്ലിഫ് ഹൗസിലേക്ക് നടത്തിയ സമര ജ്വാലയിൽ മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ എൻഎസ് നുസൂറിന്റെ നേതൃത്വത്തിൽ ചാണ്ടി അനുകൂലികൾ പങ്കെടുത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us