സോഷ്യല്മീഡിയ താരം സാന്ദ്ര സലീം അന്തരിച്ചു; അര്ബുദം കണ്ടെത്തുന്നതില് ആശുപത്രി വൈകിയെന്ന് ആരോപണം

നാട്ടില് എത്തി ചികിത്സ നടത്തിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

dot image

കൊച്ചി: നര്ത്തകിയും സോഷ്യല് മീഡിയ താരവുമായ സാന്ദ്ര സലീം അന്തരിച്ചു. കാന്സര് ബാധിതയായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കാനഡയിലെ ഒന്റാരിയോ കൊണസ്റ്റോഗാ കോളേജ് വിദ്യാര്ത്ഥിനി ആയിരിക്കെ ആണ് കാന്സര് സ്ഥിരീകരിച്ചത്. നാട്ടില് എത്തി ചികിത്സ നടത്തിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

എട്ട് മാസം മുമ്പ് വയറ്റില് കണ്ടെത്തിയ മുഴ നീക്കം ചെയ്യുകയും ബയോപ്സിക്ക് അയയ്ക്കുകയുമായിരുന്നു. എന്നാല് കാനഡയിലെ ആശുപത്രിയില് നിന്നും കൃത്യ സമയത്ത് രോഗവിവരം അറിയിക്കാത്തത് മൂലമാണ് സാന്ദ്രയുടെ ജീവന് അപകടത്തിലായതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നുണ്ട്. ഏറെ വൈകിയാണ് കാന്സര് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചതായി കണ്ടെത്തിയത്.

കൊച്ചിയിലെ അമൃത ആശുപത്രിയില് ചികിത്സയിലിരിക്കെയാണ് അന്ത്യം. സോഷ്യല് മീഡിയയില് ഏറെ സജീവമായിരുന്നു സാന്ദ്ര.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us