'മാന്യതയുടെയും മര്യാദയുടെയും ഉദാഹരണം';മുഖ്യമന്ത്രി മോദിയെ സ്വീകരിച്ചതിനെ പ്രശംസിച്ച് കെ വി തോമസ്

'ഫെഡറൽ തത്വങ്ങൾ പാടെ ലംഘിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാരിൽ നിന്ന് സമീപകാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്'
'മാന്യതയുടെയും മര്യാദയുടെയും  ഉദാഹരണം';മുഖ്യമന്ത്രി മോദിയെ സ്വീകരിച്ചതിനെ പ്രശംസിച്ച് കെ വി തോമസ്
Updated on

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമാനത്താവളത്തിൽ സ്വീകരിച്ച രീതിയെ പ്രശംസിച്ച് ഡൽഹിയിലെ സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ്. ഫെഡറലിസത്തിൽ കേരളത്തോട് കാണിക്കേണ്ട മര്യാദ കേന്ദ്രം കാണിച്ചിട്ടില്ലെങ്കിൽ പോലും മുഖ്യമന്ത്രി അതിന് അതീതമായി പ്രവർത്തിച്ചുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മാന്യതയുടെയും മര്യാദയുടെയും സംസ്‌കാരത്തിന്റെയും പ്രത്യക്ഷ ഉദാഹരണമാണ് മുഖ്യമന്ത്രിയുടെ ഈ പ്രവൃത്തി. ഫെഡറൽ തത്വങ്ങൾ പാടെ ലംഘിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാരിൽ നിന്ന് സമീപകാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കേരളത്തിനെതിരായ ഈ നിലപാട് കേന്ദ്രം തീർച്ചയായും തിരുത്തേണ്ടതുണ്ടെന്നും കെ വി തോമസ് ഫേസ്ബുക്ക് കുറിപ്പിൽ കൂട്ടിച്ചേർത്തു.

'മാന്യതയുടെയും മര്യാദയുടെയും  ഉദാഹരണം';മുഖ്യമന്ത്രി മോദിയെ സ്വീകരിച്ചതിനെ പ്രശംസിച്ച് കെ വി തോമസ്
റോഡ് ഷോയിൽ മോദി; പുഷ്പവൃഷ്ടിയുമായി ബിജെപി പ്രവർത്തകർ

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പ്രധാനമന്ത്രിയെ മുഖ്യമന്ത്രി വിമാനത്താവളത്തിൽ സ്വീകരിച്ചത് രാഷ്ട്രീയത്തിൽ പിന്തുടരേണ്ട വലിയൊരു സംസ്‌കാരമാണ്. ഫെഡറലിസത്തിൽ കേരളത്തോട് കാണിക്കേണ്ട മര്യാദ കേന്ദ്രം കാണിച്ചിട്ടില്ലെങ്കിൽ പോലും മുഖ്യമന്ത്രി അതിന് അതീതമായി പ്രവർത്തിച്ചു. മാന്യതയുടെയും മര്യാദയുടെയും സംസ്‌കാരത്തിന്റെയും പ്രത്യക്ഷ ഉദാഹരണമാണ് മുഖ്യമന്ത്രിയുടെ ഈ പ്രവൃത്തി. ഫെഡറൽ തത്വങ്ങൾ പാടെ ലംഘിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാരിൽ നിന്ന് സമീപകാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കേരളത്തിനെതിരായ ഈ നിലപാട് കേന്ദ്രം തീർച്ചയായും തിരുത്തേണ്ടതുണ്ട്.

രണ്ടുദിവസത്തെ കേരള സന്ദർശനത്തിനാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്. നെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ചൊവ്വാഴ്ച വൈകിട്ട് 6.50-നാണ് പ്രധാനമന്ത്രി എത്തിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം നൽകിയാണ് മോദിയെ സ്വീകരിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com