കൊച്ചി: 2015 ലെ ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായാണ് കുസാറ്റില് സംഗീത പരിപാടി സംഘടിപ്പിച്ചതെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. ബോളിവുഡ് ഗായികയുടെ സംഗീത പരിപാടിയില് ഓഡിറ്റോറിയത്തില് ഉള്കൊള്ളാന് കഴിയാത്തതിലധികം ആളുകളെ പ്രവേശിക്കാന് അനുവദിച്ചു. 1,000 പേര്ക്ക് മാത്രം പങ്കെടുക്കാന് കഴിയുന്ന ഓഡിറ്റോറിയത്തില് 4,000 പേര് എത്തി. വലിയ പബ്ലിസിറ്റി സോഷ്യല് മീഡിയ വഴി നല്കിയതിനാല് പോപ് ഗായിക നിഗിത ഗന്ധിയുടെ പരിപാടിയിലേക്ക് കാമ്പസിന് പുറത്തുനിന്ന് ആളുകളെത്തിയെന്ന് പൊലീസ് റിപ്പോർട്ടില് പറയുന്നു.
പങ്കെടുക്കുന്നവരുടെ എണ്ണം സംബന്ധിച്ച് മുന്കൂട്ടി ബന്ധപ്പെട്ടവര് ധാരണയുണ്ടാക്കിയില്ല. ഓഡിറ്റോറിയത്തിലേക്കുള്ള രണ്ട് ഗെയ്റ്റുകളും അടച്ചിടുകയും ഒരു പ്രധാന ഗെയ്റ്റ് മാതം തുറന്ന് പ്രവേശനം അനുവദിക്കുകയും ചെയ്തു. ഏഴ് മണിക്കാണ് പരിപാടി നിശ്ചയിച്ചിരുന്നതെങ്കിലും വളരെ നേരത്തെ തന്നെ ഓഡിറോറിയത്തില് എല്ലാവര്ക്കും പ്രവേശനം അനുവദിച്ചു. 80 സെക്യൂരിറ്റി ജീവനക്കാരാണ് കുസാറ്റിലുണ്ടായിരുന്നത്. തിരക്ക് നിയന്ത്രിക്കാന് കൂടുതല് പേരെ നിയോഗിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്.
വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്; റിപ്പോർട്ടർ ബിഗ് ഇംപാക്ട്ഓഡിറ്റോറിയത്തിലേക്കുള്ള പടികളുടെ നിര്മാണ അപാകതയും അപകടത്തിന് കാരണമായെന്നും പരിപാടി നടക്കുന്നിടത്ത് ആവശ്യമായ മെഡിക്കല് എയ്ഡുകള് ഏര്പ്പെടുത്തിയില്ലെന്നുമാണ് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോര്ട്ട്. പൊലീസ് റിപ്പോര്ട്ട് ഹൈക്കോടതി നാളെ പരിഗണിക്കും. കുസാറ്റ് ദുരന്തത്തില് ജുഡീഷ്യല് അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.