'ജാമ്യമെടുക്കാൻ പോലും സഹായിച്ചില്ല'; കെപിസിസിയുടെ അവഗണനക്കെതിരെ കെഎസ്യു

ജാമ്യത്തുക കെട്ടിവെക്കാൻ കെപിസിസി സഹായിച്ചില്ലെന്നും കെഎസ്യു നേതാക്കൾ കുറ്റപ്പെടുത്തി

dot image

കൊച്ചി: കെപിസിസി നേതൃത്വത്തിനെതിരെ കെഎസ്യു. കെപിസിസി അവഗണിക്കുന്നതായാണ് കെഎസ്യുവിന്റെ ആരോപണം. കെഎസ്യു സംസ്ഥാന ഭാരവാഹി യോഗത്തിലാണ് വിമർശനമുയർന്നത്. ജാമ്യം എടുക്കാൻ പോലും സഹായിച്ചില്ലെന്ന് നേതാക്കൾ പറയുന്നു. ജാമ്യത്തുക കെട്ടിവെക്കാൻ കെപിസിസി സഹായിച്ചില്ലെന്നും കെഎസ്യു നേതാക്കൾ കുറ്റപ്പെടുത്തി.

യൂത്ത് കോൺഗ്രസിന് നൽകുന്ന പരിഗണന കെഎസ്യുവിന് ലഭിക്കുന്നില്ല. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റും നേതാക്കളുടെ ഇടപെടലും ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. പുനഃസംഘടന പൂർത്തിയാക്കാത്തതിലും കെഎസ്യുവിന് പരാതിയുണ്ട്.

'എനിക്ക് വധഭീഷണി'; പൊലീസിൽ പരാതി നൽകി മുഈനലി തങ്ങൾ

എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയുടെ സാന്നിധ്യത്തിലായിരുന്നു വിമർശനം. കെഎസ്യു ചുമതലയുണ്ടായിരുന്ന കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാം, കെപിസിസി ജനറൽ സെക്രട്ടറി കെ ജയന്ത് എന്നിവരും യോഗത്തിലുണ്ടായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us