കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ അറിയില്ല; ഗവർണർ വിഷയത്തിൽ പ്രതികരിക്കാനില്ല: പി എസ് ശ്രീധരൻ പിള്ള

വിഷയത്തെക്കുറിച്ച് പഠിച്ചതിന് ശേഷം പറയാമെന്നും ശ്രീധരൻപിള്ള
കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ അറിയില്ല; ഗവർണർ വിഷയത്തിൽ പ്രതികരിക്കാനില്ല: പി എസ് ശ്രീധരൻ പിള്ള
Updated on

ന്യൂഡൽഹി: കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ അറിയില്ലെന്ന് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള. നിലവിൽ ഗവർണറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരിക്കാനില്ലെന്നും വിഷയത്തെക്കുറിച്ച് പഠിച്ചതിന് ശേഷം പറയാമെന്നും ശ്രീധരൻപിള്ള പ്രതികരിച്ചു.

അതേസമയം, ഗവര്‍ണര്‍ക്ക് കേന്ദ്രസേനയുടെ സുരക്ഷ ഏര്‍പ്പെടുത്തിയത് സംശയാസ്പദമെന്ന വിലയിരുത്തലിലാണ് സര്‍ക്കാരും സിപിഐഎമ്മുമുള്ളത്. കൊല്ലത്തെ പ്രതിഷേധത്തിന് തൊട്ടുപിന്നാലെ കേന്ദ്രസേന എത്തിയതും കേരള പൊലീസ് രാഷ്ട്രീയ തടവറയിലാണെന്ന ഗവര്‍ണറുടെ പരാമര്‍ശവും പ്രത്യേക നീക്കങ്ങളുടെ ഭാഗമെന്നാണ് പാര്‍ട്ടിയും സര്‍ക്കാരും കരുതുന്നത്. സംഭവം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ചീഫ് സെക്രട്ടറിയോട് കേന്ദ്രം റിപ്പോര്‍ട്ട് തേടിയതും സര്‍ക്കാര്‍ സംശയത്തോടെയാണ് കാണുന്നത്. സംസ്ഥാനങ്ങളുടെ അധികാരത്തിലേക്കുള്ള കേന്ദ്രത്തിന്റെ അതിക്രമമാണിതെന്നും നടപടി ജനാധിപത്യ ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്നും അപലപിക്കാന്‍ തയ്യാറാകണമെന്നുമാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞത്.

കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ അറിയില്ല; ഗവർണർ വിഷയത്തിൽ പ്രതികരിക്കാനില്ല: പി എസ് ശ്രീധരൻ പിള്ള
'മുഖ്യമന്ത്രി കേന്ദ്രസേനയെ അപമാനിച്ചു'; പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് വി മുരളീധരന്‍

കേന്ദ്ര സുരക്ഷയുള്ള ആര്‍എസ്എസുകാരുടെ പട്ടികയിലേക്കാണ് ഗവര്‍ണര്‍ പോകുന്നതെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരനും രംഗത്തെത്തി. കേന്ദ്രസേനയെ അപമാനിക്കുന്നതാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശമെന്ന് വി മുരളീധരന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിക്കും അമൃതാനന്ദമയിക്കും വെള്ളാപ്പള്ളി നടേശനും സംരക്ഷണം ഒരുക്കുന്നത് സിആര്‍പിഎഫ് ആണ്. ഇവരെല്ലാം എന്ന് മുതലാണ് ആര്‍എസ്എസ് ആയത്. സിആര്‍പിഎഫ് രാജ്യത്തിന് അഭിമാനമാണെന്നും വി മുരളീധരന്‍ പറഞ്ഞു.

പിണറായിയുടെ പരാമര്‍ശം കേരളത്തിന് അപമാനമാണ്. ഇങ്ങനെയൊരാളെ കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായി ചുമക്കാന്‍ മലയാളിക്ക് അപമാനമാണ്. മോദിയോടുള്ള വിരോധം സേനയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന നിലയിലേക്ക് മാറി. മുഖ്യമന്ത്രി പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും വി മുരളീധരന്‍ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com