
കൊല്ലം: കൊല്ലം ജില്ലയിൽ നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു . കെഎസ്യു നേതാക്കളെ പൊലീസ് മർദ്ദിച്ചെന്നാരോപിച്ചാണ് കെഎസ്യു പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി ആഷിക് ബൈജുവിനെയും കെഎസ്യു നേതാവ് നെസ്ഫൽ കളത്തിക്കാടിനെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്കമെന്ന് കെഎസ്യു അറിയിച്ചു.